ദുബൈ: ഒാഫിസിന് പുറത്തുള്ളപ്പോഴും അക്കൗണ്ട് ബുക്കുകളും ബാലൻസ് ഷീറ്റും തയാറാക്കാ ൻ സൗകര്യമൊരുക്കി ഇന്ത്യൻ ബിസിനസ് മാനേജ്മെൻറ് സോഫ്റ്റ്വെയർ സേവനദാതാക്കളായ ടാലി സൊല്യൂഷൻസ്. ടാലിയുടെ ഏറ്റവും പുതിയ പതിപ്പായ 6.6 കമ്പ്യൂട്ടറുകളിലോ മൊബൈൽ ഫോണിലോ എവിടെനിന്നും ലോഗിൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കാനും രേഖകൾ തയാറാക്കാനും ഡൗൺലോഡ് ചെയ്യാനും സൗകര്യമുള്ളതാണ്. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും ഇതിലൂടെ കഴിയും.
വ്യാപാര തുടർച്ചകൾക്ക് ഇൗ രേഖകൾ ഏതുസമയവും ലഭ്യമാവേണ്ടതുണ്ടാവാം. അത്തരം ഘട്ടങ്ങളിൽ രഹസ്യസ്വഭാവം നിലനിർത്തി തന്നെ എവിടെനിന്നും അവ കൈകാര്യം ചെയ്യാനാവും എന്നതാണ് പ്രധാന സവിശേഷതയെന്ന് ടാലി സൊല്യൂഷ്യൻസ് മിഡിൽ ഇൗസ്റ്റ് ബിസിനസ് വിഭാഗം മേധാവി വികാസ് പഞ്ചാൽ അറിയിച്ചു. ചെറുകിട-ഇടത്തരം വാണിജ്യ സംരംഭകർക്ക് ഏറെ പ്രയോജനകരമാവും ഇതെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.