14ാമത് കെ.എസ്.സി ഭരത് മുരളി നാടകോത്സവം സംബന്ധിച്ച് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കുന്നു
അബൂദബി: 14ാമത് കെ.എസ്.സി ഭരത് മുരളി നാടകോത്സവത്തിന് ചൊവ്വാഴ്ച സെന്റര്‍ അങ്കണത്തില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ തിരശ്ശീല ഉയരും. 2026 ജനുവരി രണ്ടിന് തുടങ്ങി ജനുവരി 24 വരെ 11 നാടകങ്ങളാണ് അവതരിപ്പിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കേരള സോഷ്യല്‍ സെന്റര്‍ അബൂദബിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാത്രി 8.15ന് നാടകങ്ങള്‍ അരങ്ങിലെത്തും. സജിത മഠത്തില്‍, രമേശ് വര്‍മ എന്നിവരാണ് വിധികര്‍ത്താക്കള്‍. ഒന്നാം സ്ഥാനത്തിന് 15,000 ദിര്‍ഹവും രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 ദിര്‍ഹവും മൂന്നാം സ്ഥാനക്കാർക്ക് 5000 ദിര്‍ഹവും സമ്മാനം നല്‍കും. സീറ്റുകള്‍ കൂപ്പണ്‍ മുഖേന നിയന്ത്രിക്കും. യു.എ.ഇ മന്ത്രാലയത്തിന്റെ കീഴില്‍ 53 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് കേരള സോഷ്യല്‍ സെന്റര്‍. 4500ല്‍ അധികം മലയാളികളുടെ സജീവ സാന്നിധ്യമുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് ടി.കെ. മനോജ്, സെക്രട്ടറി സജീഷ് സുകുമാരന്‍ നായര്‍, നിഖില്‍ ഹുസൈന്, പുന്നൂസ് ചാക്കോ, പി.വി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.