താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സംഘടിപ്പിച്ച കായികമേളയിൽ പ​ങ്കെടുത്തവർ

താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കായികമേള സംഘടിപ്പിച്ചു

ദുബൈ: പ്രമുഖ ജുവല്ലറി ശൃംഖലയായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ക്കായി വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഡന്യൂബ് സ്‌പോര്‍ട്‌സ് വേള്‍ഡിൽ നടന്ന കായിക മേളയിൽ ഹെഡ് ഓഫീസിലും ചെറുകിട ഔട്‌ലെറ്റുകളിലുമുള്ള 150ഓളം ജീവനക്കാര്‍ മാറ്റുരച്ചു.

ക്രിക്കറ്റ്​, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങളിൽ ജീവനക്കാര്‍ ആവേശപൂര്‍വ്വം പങ്കാളികളായി.

ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായാണ്​ കായിക മേള സംഘടിപ്പിച്ചതെന്ന്​ മാനേജ്​മെന്‍റ്​ അറിയിച്ചു.

പരീക്ഷണ ഘട്ടങ്ങളിലുടെ കടന്നുപോകുന്ന സന്ദര്‍ഭങ്ങളില്‍ ജീവനക്കാരുടെ ക്ഷേമത്തിന് മുന്‍ഗണ നല്‍കുകയെന്നത് വെറുമൊരു പദ്ധതി എന്നതിനേക്കാള്‍, ഉത്തരവാദിത്തമാണെന്ന് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ പറഞ്ഞു. ജീവനക്കാര്‍ക്കിടയില്‍ കൂട്ടായ്മ രൂപപ്പെടുന്നതിലും ഉത്സാഹഭരിതരായ ഒരു തൊഴില്‍ സംഘത്തെ വാര്‍ത്തെടുക്കുന്നതിലും ഇത്തരം പരിപാടികള്‍ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ സ്ഥാപിതമായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കുറഞ്ഞ കാലം കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ ജ്വല്ലറി ശൃംഖലയാണ്. പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിന്‍റെയും ആധുനിക ഡിസൈനുകളുടെയും സമന്വയമാണ് താജ്‌വിയുടെ സവിശേഷത.

ഗുണമേന്മയും സവിശേഷ ഡിസൈനുകളും ഒത്തുചേര്‍ന്ന താജ്‌വിയുടെ ആഭരണങ്ങള്‍ അതിവേഗം ജനപ്രിയമാകുന്നുവെന്നതിന് തെളിവാണ് മൂന്ന് വര്‍ഷംകൊണ്ട് തന്നെ 10 ശാഖകള്‍ തുടങ്ങാനായി എന്നത്.

Tags:    
News Summary - Tajwi Gold and Diamonds organized a sports festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.