ദുബൈ: ‘മുഹിമ്മാത്ത്’ സ്ഥാപന ശിൽപിയും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായിരുന്ന ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഇരുപതാം ഉറൂസിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും പ്രചാരണാർഥം ദുബൈയിലെ മുഹിമ്മാത്ത് പ്രവർത്തകർ സംഘടിപ്പിക്കുന്ന പരിപാടി ഞായറാഴ്ച നടക്കും.
പേൾ ക്രീക്ക് ഹോട്ടലിൽ ഐ.സി.എഫ് ഇന്റർനാഷനൽ പ്രസിഡന്റ് മമ്പാട് അബ്ദുൽ അസീസ് സഖാഫി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മുനീറുൽ അഹ്ദൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയിൽ മുനീർ ബാഖവി തുരുത്തി, അബ്ദുൽസലാം സഖാഫി വെള്ളലശ്ശേരി, മുഹമ്മദ് അലി സൈനി, കരീം ഹാജി തളങ്കര, ഹസൻ സഖാഫി മുഴപ്പാല, അബ്ദുൽ റസാക്ക് സഅദി കൊല്ല്യം, ഇബ്രാഹിം മദനി ഒർലാൻസ്, അബ്ദുൽ റഹ്മാൻ സഖാഫി മുന്നൂർ, മുഹമ്മദ് അലി ഹിമമി ചിപ്പാർ, എൻ.എ. ബക്കർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.