അബൂദബി: മാലിന്യനിർമാർജന കേന്ദ്രമായ 'തദ്‌വീർ' അബൂദബിയിലും പ്രാന്തപ്രദേശങ്ങളിലും ചത്തുപോകുന്ന മൃഗങ്ങളുടെ മാലിന്യ സംസ്‌കരണത്തിന് പദ്ധതി ആരംഭിച്ചു. മണിക്കൂറിൽ 2000 കിലോഗ്രാം മാലിന്യ സംസ്‌കരണത്തിന് ശേഷിയുള്ള സ്റ്റേഷൻ സ്ഥാപിച്ചാണ് മാലിന്യം സംസ്‌കരിക്കുകയെന്ന് അധികൃതർ അറിയിച്ചു.
മൃഗമാലിന്യ സംസ്‌കരണത്തിന് ഒരു പുതിയ പ്ലാൻറ് സ്ഥാപിക്കുന്നത് സുസ്ഥിര ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് അബൂദബി സെൻറർ ഫോർ വേസ്റ്റ് മാനേജ്‌മെൻറ് (തദ്‌വീർ) ഡയറക്ടർ ജനറൽ ഡോ. സാലിം ഖൽഫാൻ അൽ കാബി പറഞ്ഞു.
അബൂദബിയിൽ തദ്‌വീർ സൗകര്യങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതിെൻറ ഭാഗമായാണ് യൂനിറ്റ് സ്ഥാപിക്കുന്നത്. ഏറ്റവും ഉയർന്ന പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാത്തരം മാലിന്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും പ്രത്യേകം ഊന്നൽ നൽകിയാണ് തദ്‌വീർ പ്രവർത്തിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അബൂദബി സർക്കാറിെൻറ നിർദേശങ്ങൾക്കനുസൃതമായാണ് മാലിന്യ സംസ്‌കരണ പ്ലാൻറ് നിർമിക്കുന്നത്. പുതിയ പ്ലാൻറ് ഏറ്റവും പുതിയ അന്താരാഷ്ട്ര ഉപകരണങ്ങളും രീതികളും അനുസരിച്ചാണ് പ്രവർത്തിപ്പിക്കുകയെന്നും ഡോ. സാലിം വിശദീകരിച്ചു.എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾക്ക് സമീപം മൃഗമാലിന്യങ്ങളുടെ ദൈനംദിന ശേഖരണത്തിന് പ്രത്യേക പോയൻറുകൾ സ്ഥാപിക്കും. പാരിസ്ഥിതിക നിയമത്തിന് അനുസൃതമായി 800 മുതൽ 900 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഈ മാലിന്യങ്ങൾ കത്തിക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കും.
uചത്ത മൃഗങ്ങളെ കൃഷിയിടങ്ങളിലും തുറസായ സ്ഥലങ്ങളിലും ഉപേക്ഷിക്കുന്നത് പരിസ്ഥിതിയെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നു. അസുഖകരമായ ദുർഗന്ധ വ്യാപനത്തിനും പ്രാണികളുടെയും എലികളുടെയും വർധനവിനും പകർച്ചവ്യാധികളുടെ വ്യാപനത്തിനും ഇതു കാരണമാകുകയും ചെയ്യും. ചത്ത മൃഗങ്ങളെ നീക്കാൻ 800555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.