ദുബൈ: ഗൾഫ് നാട്ടിൽ ആദ്യമായി വിരുന്നെത്തുന്ന ട്വൻറി- 20 ലോകകപ്പ് ക്രിക്കറ്റ് ആഘോഷമാക്കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂനി. ഇത് യു.എ.ഇക്കും രാജ്യത്തിനും ലഭിച്ച അംഗീകാരമാണ്. മഹാമാരിയുടെ സമയത്ത് മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കിയ സർക്കാരിനുള്ള അംഗീകാരം കൂടിയാണിത്.
രാജ്യാന്തര ക്രിക്കറ്റ് ബോർഡിെൻറയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറയും വിശ്വാസത്തിന് നന്ദി. കഴിഞ്ഞമാസങ്ങളിൽ നിരവധി ലോകോത്തര കായിക മേളകൾക്ക് രാജ്യം ആതിഥേയത്വം വഹിച്ചു. മികച്ചൊരു ലോകകപ്പായിരിക്കും അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒമാൻ ക്രിക്കറ്റിന് ഇത് അഭിമാന നിമിഷമാണെന്ന് ക്രിക്കറ്റ് ബോർഡ് ചെയർമാൻ പങ്കജ് കിംജി പറഞ്ഞു.
ഐ.സി.സിക്കും ബി.സി.സി.ഐക്കും എല്ലാവിധ സൗകര്യങ്ങളുമൊരുക്കും. എല്ലാ ടീമുകളെയും ഒഫീഷ്യലുകളെയും മാധ്യമങ്ങളെയും ഒമാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യയിൽ നടക്കേണ്ട ട്വൻറി 20 ലോകകപ്പ് യു.എ.ഇയിേലക്കും ഒമാനിലേക്കും മാറ്റിയതായി ചൊവ്വാഴ്ചയാണ് ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ദുബൈ, അബൂദബി, ഷാർജ, മസ്കത്ത് എന്നിവിടങ്ങളിലാണ് മത്സരം. ഒമാനിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് നടക്കുക.
ഇന്ത്യ അടക്കമുള്ള മുൻനിര ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ 12 റൗണ്ട് പൂർണമായും യു.എ.ഇയിലാണ്. സെപ്റ്റംബർ 19 മുതൽ യു.എ.ഇയിൽ ഐ.പി.എലും നടക്കുന്നുണ്ട്. ഒക്ടോബർ 10നും 15നും ഇടയിലായിരിക്കും ഐ.പി.എൽ ഫൈനൽ. ഇത് അവസാനിച്ചതിന് തൊട്ടുപിന്നാലെ ലോകകപ്പിന് പിച്ചൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.