നിശ്ചയദാര്‍ഢ്യക്കാരുടെ പാർക്കിങ് ദുരുപയോഗം തടയാന്‍ സംവിധാനം

അബൂദബി: നിശ്ചയദാര്‍ഢ്യ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കായി നീക്കിവെച്ച പാര്‍ക്കിങ് ഇടങ്ങളിലെ ദുരുപയോഗം തടയാന്‍ സ്മാര്‍ട്ട് സംവിധാനത്തിന് തുടക്കംകുറിച്ച് അബൂദബി. നിര്‍ദിഷ്ട പാര്‍ക്കിങ് മേഖല നിശ്ചയദാര്‍ഢ്യ വിഭാഗക്കാർക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്നുവെന്ന് ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് സംവിധാനം. സായിദ് അതോറിറ്റി ഫോര്‍ പീപ്പ്ള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ആണ് ക്യു മൊബിലിറ്റിയുമായി സഹകരിച്ചാണ് പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ പാര്‍ക്കിങ് പെര്‍മിറ്റ് ഇന്‍ക്വയറി സിസ്റ്റം വികസിപ്പിച്ചത്.

നിശ്ചയദാര്‍ഢ്യ വിഭാഗക്കാർക്ക് അംഗീകൃതമായി നീക്കിവെച്ചിരിക്കുന്ന പാര്‍ക്കിങ് ഇടങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന് സംവിധാനം അതിവേഗം കണ്ടെത്തും. മാളുകള്‍, ആശുപത്രികള്‍, വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങി സ്വകാര്യ കേന്ദ്രങ്ങളിലടക്കം ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്മാര്‍ട്ട് സംവിധാനം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്യുകയും ഇത് നിശ്ചയദാര്‍ഢ്യ വിഭാഗത്തിന് പാര്‍ക്കിങ് പെര്‍മിറ്റുള്ള വാഹനമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. ഇത്തരമൊരു പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ പാര്‍ക്കിങ് ഇടങ്ങളുടെ ദുരുപയോഗം തടയാന്‍ അധികൃതര്‍ക്കാവും.

Tags:    
News Summary - System to prevent parking misuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.