സ്വീറ്റ് വേൾഡ് കപ്പ്’ പ്രദർശന ഫുട്ബാൾ ടൂർണമെന്‍റിൽ പങ്കെടുത്ത താരങ്ങൾ
ദുബൈ: ‘സ്വീറ്റ് വേൾഡ് കപ്പ്’ പ്രദർശന ഫുട്ബാൾ ടൂർണമെന്‍റിൽ പോർചുഗലിന് കിരീടം. ആവേശകരമായ ഫൈനൽ മത്സരത്തിൽ അർജന്‍റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ‘പറങ്കിപ്പട’ ചാമ്പ്യന്മാരായത്.
യു.എ.ഇയിലെ പ്രമുഖ ഫുട്ബാൾ ക്ലബുകളുടെ നേതൃത്വത്തിൽ അർജന്‍റീന, ബ്രസീൽ, ഫ്രാൻസ്, പോർചുഗൽ ടീമുകളുടെ ആരാധകരാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. കരാമയിൽ സ്വീറ്റ് വേൾഡിന്‍റെ ആറാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചതിന്‍റെ ഭാഗമായാണ് ലോകകപ്പിനോട് അനുബന്ധിച്ച് ഫുട്ബാൾ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.
ടൂർണമെന്‍റിനോടനുബന്ധിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് റാഫിയും സി.കെ. വിനീതും നേതൃത്വം നൽകിയ ‘അർജന്‍റീന–ബ്രസീൽ സൗഹൃദ മത്സര’വും അരങ്ങേറി. യു.എ.ഇയിലെ മാധ്യമ പ്രവർത്തകർ, ബിസിനസുകാർ, സോഷ്യൽ മീഡിയ പ്രവർത്തകർ എന്നിവർ ഈ മത്സരത്തിൽ അണിനിരന്നു. കെഫയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ സമാപനച്ചടങ്ങിൽ സ്വീറ്റ് വേൾഡ് മാനേജിങ് ഡയറക്ടർ ഫിറോസ് ലത്തീഫ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ചടങ്ങിൽ ഇസ്മയിൽ മുഹമ്മദ്, ഷാജി അബ്രികോ, തെൽഹത്ത് ഫോറം, ഷഫീൽ കണ്ണൂർ, നിഖിൽ മോഹൻ, ചാക്കോ ഊളക്കാടൻ, ഹക്കിം വാഴക്കാലയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.