സൂപ്പർ കാറുകളുമായി  അബൂദബി പൊലീസ്​

അബൂദബി: ‘വേൾഡ്​ സ്​കിൽസ്​ അബൂദബി’ പ്രദർശനത്തിൽ സൂപ്പർ കാറുകൾ പ്രദർശിപ്പിച്ച്​ അബൂദബി പൊലീസ്​ ശ്രദ്ധ നേടി. ജൂലൈയിൽ പരിഷ്​കരിച്ച ലോഗോയണിഞ്ഞ്​ വ്യത്യസ്​ത നിറങ്ങളിലാണ്​ കാറുകൾ പ്രത്യക്ഷപ്പെട്ടത്​. ലംബോർഗിനി, ഫെറാറി, ബി.എം.ഡബ്ല്യു തുടങ്ങിയ കമ്പനികളുടെ പുത്തൻ മോഡലുകളാണ്​ പ്രദർശനത്തിലുള്ളത്​.എല്ലാ രാജ്യക്കാരെയും കാറുകൾ ആകർഷിക്കുന്നതായി പൊലീസ്​ ഉദ്യോഗസ്​ഥർ പറയുന്നു. അബൂദബി പൊലീസി​​​െൻറ ഹെലികോപ്​ടറും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്​. 
 
Tags:    
News Summary - super cars-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.