ഷാർജ: യു.എ.ഇയിലെ സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ്, ടെക്നിക്കൽ സ്റ്റാഫ് അംഗ ങ്ങളുടെ ജോലി ഞായറാഴ്ച മുതൽ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പ ിന്തുടരുന്ന സ്വകാര്യ സ് കൂളുകൾ, കിന്റർ ഗാർട്ടനുകൾ തുടങ്ങി എല്ലാ പൊതുവിദ്യാലയങ്ങ ളിലും പുതിയ അധ്യയന വർഷം (2019-2020) സെപ്തംബർ ഒന്നിന് ആരംഭിക്കും.
സ്കൂളുകളുടെ അറ്റകുറ്റ ജോലികളെല്ലാം അന്തിമഘട്ടത്തിലാണ്. ഷാർജ നഗരത്തിലും മറ്റ് എമിറേറ്റുകളിലും നിരവധി സ്വകാര്യ സ്കൂളുകൾ അവരുടെ ബസുകൾക്കായി ട്രയൽ ടൂറുകൾ ആരംഭിച്ചിട്ടുമുണ്ട്. മാതാപിതാക്കൾക്ക് ബസ് ഷെഡ്യൂളുകളും ഡ്രൈവർമാരുടെയും സൂപ്പർ വൈസർമാരുടെയും മൊബൈൽ നമ്പറുകളും നൽകിയതായി നിരവധി സ്കൂൾ അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങൾ പറഞ്ഞു. അധ്യാപകരും സാങ്കേതിക ജീവനക്കാരും വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടും തന്ത്രവും അനുസരിക്കുന്നതിനും നവീനത സ്വീകരിക്കുന്നതിനും വിശിഷ്ട വിദ്യാഭ്യാസ രീതികൾ പ്രയോഗിക്കുന്നതിനും ശ്രദ്ധാലുവായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളെ ഉണർത്തി.
വിദ്യാർഥികൾക്കിടയിൽ പങ്കാളിത്തത്തിന്റെയും മികവിന്റെയും മനോഭാവം വളർത്തിയെടുക്കുന്ന മികച്ച പരിശീലനങ്ങൾ സ്വീകരിക്കുക, ഉത്തരവാദിത്തമുള്ള പൗരൻമാരാകാൻ അവരെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി സ്കൂളുകളിൽ നൂതന അന്തരീക്ഷം നൽകേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
എല്ലാ അധ്യാപകരോടും അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ് ബോഡികളുടെ തലവന്മാരോടും ജോലി അച്ചടക്കവും സ്കൂൾ ഹാജരും പാലിക്കണമെന്നും അതുപോലെ തന്നെ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും ലഭ്യമായ എല്ലാ വഴികളിലൂടെയും ആശയവിനിമയം നടത്തണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. വിദ്യാർഥികൾ സ്കൂളിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള ആഴ്ച ഉപയോഗപ്പെടുത്തി, പരിശീലന പരിപാടികളിലൂടെ അധ്യാപകരെ ഊഷ്മളമാക്കുവാനും വിദ്യാർഥികളെ സ്വീകരിക്കുന്നതിന് സ്കൂൾ അന്തരീക്ഷം സജ്ജമാക്കുവാനും പാഠപുസ്തക വിതരണം പൂർത്തിയാക്കുവാനും സ് കൂൾ ഗതാഗതത്തിൽ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുവാനും നിർദേശമുണ്ട്. രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും മന്ത്രാലയത്തിന്റെ തിരുമാനങ്ങൾക്കായി സജ്ജമായതായി സ്കൂൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.