സമ്മർ വിത്ത് ലുലു കാമ്പയിൻ ദുബൈ സെൻട്രൽ ഹൈപ്പർമാർക്കറ്റിൽ ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ ലോഞ്ച് ചെയ്യുന്നു. ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, റീട്ടെയിൽ ഓപറേഷൻസ് മാനേജർ മാർട്ടിൻ വില്യം, ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടീസ് ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സ് ജനറൽ മാനേജർ നവനീത് സുധാകരൻ, തനിഷ്ക് ഹെഡ് ആദിത്യ സിങ്, ലുലു ഗ്രൂപ് പ്രതിനിധികൾ തുടങ്ങിയവർ സമീപം
ദുബൈ: വേനലവധിക്കാലം ബജറ്റ് ഫ്രണ്ട്ലിയായി ആഘോഷമാക്കാൻ ഏറ്റവും മികച്ച ഓഫറുകളുമായി ‘സമ്മർ വിത്ത് ലുലു’ കാമ്പയിൻ യു.എ.ഇയിൽ ആരംഭിച്ചു.
ദുബൈ സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ കാമ്പയിന് ഔദ്യോഗിക തുടക്കമായി. ഗ്രോസറി, നട്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ്, ട്രാവൽ ആക്സസറീസ്, ഫാഷൻ ഉൽപന്നങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൺഗ്ലാസ് തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് ജൂലൈ 31വരെ യു.എ.ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഫ്രീ സമ്മർ കാമ്പയിൻ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.
നാട്ടിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി കുടുംബങ്ങളുടെ ഷോപ്പിങ് ബജറ്റ് ഫ്രണ്ട്ലിയാക്കാൻ ‘ഹോളിഡേ സേവ്സ്’, ബാഗുകൾ, ലഗേജ് ട്രാവൽ ആക്സസറീസ് എന്നിവക്ക് മികച്ച ഓഫറുകളുമായി ട്രാവൽ ഫെസ്റ്റ്, കോസ്മെറ്റിക്സ്, സ്കിൻ കെയർ, ബ്യൂട്ടി ഉൽപന്നങ്ങൾക്കായി ‘സീസൺ ടു ഗ്ലോ’, വേനൽക്കാലത്തിന് അനുയോജ്യമായ ഫാഷൻ ശേഖരവുമായി ‘ട്രാവൽ ഇൻ സ്റ്റൈൽ’, സൺഗ്ലാസുകൾക്ക് മികച്ച ഓഫറുകളുമായി ‘ഹലോ സമ്മർ’ തുടങ്ങി ആകർഷകമായ പ്രമോഷനുകളാണ് ലുലു സ്റ്റോറുകളിൽ നടക്കുന്നത്.
വൈവിധ്യമാർന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി ‘സിപ് സമ്മർ’, ‘മെലൺ ഫെസ്റ്റ്’, ചോക്ലേറ്റുകളുടെ വ്യത്യസ്തമായ ശേഖരവുമായി ‘ഹാപ്പിനസ് ഇൻ എവരി ബൈറ്റ്’ പ്രമോഷനും ഏവരുടെയും മനംകവരുന്നതാണ്. ഓർഗാനിക്- ഹെൽത്തി ഭക്ഷ്യോൽപന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി ‘ഹെൽത്തി ഈറ്റ്സ്’ പ്രമോഷനും കാമ്പയിനിന്റെ ഭാഗമായുണ്ട്. എ.സി, റഫ്രിജറേറ്റർ, കൂളർ തുടങ്ങിയവക്ക് ഏറ്റവും മികച്ച ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ് തുടങ്ങിയവക്കും നല്ല ഓഫറുകളാണുള്ളത്. കുട്ടികൾക്കായി ഇ-ഗെയിമിങ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ കാമ്പയിനും ഒരുക്കിയിട്ടുണ്ട്. ലുലുവിന്റെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ടിലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിർഹത്തിൽ താഴെ വിലയിലാണ് ലോട്ടിൽ നിരവധി ഉൽപന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും 100 ദിർഹമിൽ കൂടുതൽ ഷോപ് ചെയ്യുന്ന ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും ലഭിക്കും. പ്രമുഖ ജുവലറി ബ്രാൻഡായ തനിഷ്കുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.