ഇൻകാസ് ഷാർജ കമ്മിറ്റി കുട്ടികൾക്കായി നടത്തിയ വേനൽക്കാല ക്യാമ്പ്
ഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റി കുട്ടികൾക്കായി ‘മഞ്ചാടിക്കൂട്’ എന്ന പേരിൽ സംഘടിപ്പിച്ച വേനൽക്കാല ക്യാമ്പ് ശ്രദ്ധേയമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ ആക്ടിങ് പ്രസിഡന്റ് എ.വി. മധു അധ്യക്ഷതവഹിച്ചു. അഡ്വ. വൈ.എ റഹീം, ബിജു എബ്രഹാം, വി. നാരായണൻ നായർ, നൗഷാദ് മന്ദങ്കാവ്, ജഗദീഷ് പഴശ്ശി, ജാഫർ കണ്ണാട്ട്, പ്രസാദ് കാളിദാസ്, ജിജു പി. തോമസ്, ഷാന്റി തോമസ് എന്നിവർ സംസാരിച്ചു. ഇൻകാസ് ഷാർജ ജന. സെക്രട്ടറി പി. ഷാജിലാൽ സ്വാഗതവും ട്രഷറർ റോയി മാത്യു നന്ദിയും പറഞ്ഞു. പ്രമുഖ ട്രെയ്നറും മോട്ടിവേഷൻ സ്പീക്കറുമായ ആഷിക്ക് ദിൽജിത്ത് ക്യാമ്പിന് നേതൃത്വം നൽകി. 150 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.