ദുബൈ: ഭക്ഷണ ശാലകളിൽ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഹാപ്പിനെസ് ഇൻസ്പെക്ഷൻ ദുബൈയിലെ ഭക്ഷ്യ സുരക്ഷാ നിലവാരം ഉയർത്തിയതായി വിലയിരുത്തൽ. മുന്നറിയിപ്പുകളും പിഴയും ചുമത്തിയിട്ടും ഭക്ഷ്യ സുരക്ഷാ നിയമം നിഷ്കർഷിക്കുന്ന വൃത്തി നിലവാരം പാലിക്കാൻ കഴിയാഞ്ഞ സ്ഥാപനങ്ങളിലാണ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് സന്തോഷ പരിശോധന നടപ്പിലാക്കിയതെന്ന് ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുൽതാൻ അൽ ത്വാഹിർ പറഞ്ഞു. ദുബൈ നഗരസഭ വിഭാവനം ചെയ്യുന്ന ലോക നിരവാരത്തിലുള്ള വൃത്തിയും ഭക്ഷ്യ സംസ്കാരവും പറഞ്ഞുബോധ്യപ്പെടുത്താനും പരിശീലിപ്പിക്കാനും കഴിവുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് പരിശോധനക്ക് പോകുന്നത്. മികച്ച രീതിയിലേക്ക് മാറാൻ ഒരുങ്ങുന്ന സ്ഥാപനങ്ങൾക്ക് പിഴകൾ ഒഴിവാക്കിയതും പ്രോത്സാഹനമായി.
ഭക്ഷണശാലകൾ, കഫറ്റീരിയകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റ് എന്നിവ ഉൾപ്പെടെ 17000 ഭക്ഷണ സ്ഥാപനങ്ങളുള്ള ദുബൈയിൽ താഴ്ന്ന നിലവാരം പുലർത്തിയ 450 സ്ഥാപനങ്ങളിലാണ് ഹാപ്പിനസ് ഇൻസ്പെക്ഷൻ നടപ്പാക്കിയത്. സ്ഥാപന ഉടമകളെയും ജീവനക്കാരെയും നേരിൽ കണ്ട് വൃത്തിയും ഗുണനിലവാരവും വർധിപ്പിക്കാൻ വേണ്ട ശാസ്ത്രീയ രീതികൾ നിർദേശിക്കുകയും സാേങ്കതിക പിന്തുണ ഉറപ്പാക്കുകയുമായിരുന്നു. അതിെൻറ ഗുണഫലം ലഭ്യമായി തുടങ്ങിയതായി സുൽതാൻ അൽ ത്വാഹിർ വ്യക്തമാക്കുന്നു. പരിേശാധനയും തുടർപ്രവർത്തനവും നടത്തിയ 273 സ്ഥാപനങ്ങൾ മുൻ കാലങ്ങളേക്കാൾ 91ശതമാനം നിലവാരം മെച്ചപ്പെടുത്തി. 300 സ്ഥാപനങ്ങൾ കൂടി ഇൗ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായും ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം സന്തോഷ പരിശോധനയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.