1. ല​ക്ഷ്മി പ്ര​ഷോ​ഭ് 2. പാ​ർ​വ​തി ജ്യോ​തി​ഷ് 3. ദി​ൽ​ഷ ഷ​ജി​ത്, 4. വേ​ദ മ​നു 5. വി​ന്യ വി​ഷ്ണു 6. ദേ​വി ത​രു​ണി​മ പ്ര​ഭു

സു​ഗ​താ​ഞ്ജ​ലി അ​ബൂ​ദ​ബി ചാ​പ്റ്റ​ർ​ത​ല മ​ത്സ​ര​വി​ജ​യി​ക​ൾ

അ​ബൂ​ദ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​ന് കീ​ഴി​ൽ ന​ട​ന്ന സു​ഗ​താ​ഞ്ജ​ലി ചാ​പ്റ്റ​ർ ത​ല കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ൽ ദ​ഫ്‌​റ മേ​ഖ​ല​യി​ലെ ല​ക്ഷ്മി പ്ര​ഷോ​ഭും സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ മേ​ഖ​ല​യി​ലെ വേ​ദ മ​നു​വും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​രാ​യി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പാ​ർ​വ​തി ജ്യോ​തി​ഷ്, ദി​ൽ​ഷ ഷ​ജി​ത് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​പ്പോ​ൾ വി​ന്യ വി​ഷ്ണു, ദേ​വി ത​രു​ണി​മ പ്ര​ഭു എ​ന്നി​വ​ർ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​പ്റ്റ​ർ ത​ല മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വി​ജ​യി​ക​ളാ​യ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​രാ​യി​രി​ക്കും ആ​ഗോ​ള​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ പ​ങ്കെ​ടു​ത്ത മേ​ഖ​ല ത​ല​ത്തി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യ​വ​രാ​യി​രു​ന്നു ചാ​പ്റ്റ​ർ​ത​ല മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. 26 മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഈ ​വ​ർ​ഷ​ത്തെ മ​ല​യാ​ളം മി​ഷ​ൻ ബോ​ധി അ​ധ്യാ​പ​ക പു​ര​സ്‌​കാ​ര ജേ​ത്രി അ​ഖി​ല സ​ന്തോ​ഷ്, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്‌​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​ഹ​സീ​ന ബീ​ഗം, ക​വി മൊ​യ്‌​തീ​ൻ അം​ഗ​ടി​മു​ഗ​ൾ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സൂ​ര​ജ് പ്ര​ഭാ​ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ല​യാ​ളം മി​ഷ​ൻ യു.​എ.​ഇ കോ​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ൻ​കു​ട്ടി, ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി നാ​സ​ർ വി​ള​ഭാ​ഗം, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഹി​ദാ​യ​ത്തു​ല്ല, മ​ല​യാ​ളം മി​ഷ​ൻ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ വി.​പി. കൃ​ഷ്ണ​കു​മാ​ർ, അ​ൽ നാ​സ​ർ ജ​ന​റ​ൽ സ​ർ​വി​സ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റീ​ന എ​ബ്ര​ഹാം, മ​ല​യാ​ളം മി​ഷ​ൻ സ​മാ​ജം കോ​ഓ​ഡി​നേ​റ്റ​ർ എ.​പി. അ​നി​ൽ​കു​മാ​ർ, അ​ബൂ​ദ​ബി സി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ധ​നേ​ഷ് കു​മാ​ർ, ഷാ​ബി​യ കോ​ഓ​ഡി​നേ​റ്റ​ർ സു​മ വി​പി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ബി​ജി​ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sugatanjali Abu Dhabi Chapter Competition Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.