ദുബൈ എയർപോർട്ടിലെത്തിയ ഉന്നതല പ്രതിനിധി സംഘം ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിക്കൊപ്പം

സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ: അന്താരാഷ്ട്ര പ്രതിനിധി സംഘം ദുബൈയിൽ

ദുബൈ: സുരക്ഷ, റിസ്ക്​ മാനേജ്​മെന്‍റ്​, വിവര സാങ്കേതികവിദ്യ എന്നീ മേഖലകളിൽ രാജ്യാന്തര തലത്തിൽ സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി അന്താരാഷ്ട്ര പ്രതിനിധി സംഘം ദുബൈയിലെത്തി.

ഗവൺമെന്‍റ്​ എക്‌സ്പീരിയൻസ് എക്‌സ്‌ചേഞ്ച് ഓഫീസ് സംഘടിപ്പിച്ച ‘സെക്യൂരിറ്റി, സേഫ്റ്റി ആൻഡ് ക്രൈസിസ് മാനേജ്മെന്‍റ്​ ലീഡേഴ്സ് പ്രോഗ്രാമി’ന്‍റെ ഭാഗമായി 17 രാജ്യങ്ങളിൽ നിന്നുള്ള 23 ഉന്നത ഉദ്യോഗസ്ഥരാണ് ദുബൈയിലെത്തിയത്.

ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ്​ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എയർപോർട്ട്‌സ് അഫയേഴ്‌സ് സെക്ടറിലെ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതി എന്നിവർ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

തുടർന്ന്​ ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തനങ്ങളും ലെഫ്റ്റനന്‍റ്​ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പ്രതിനിധികൾക്ക് പരിചയപ്പെടുത്തി.

സുരക്ഷ, പ്രതിസന്ധി കൈകാര്യം ചെയ്യൽ, റിസ്ക് മാനേജ്‌മെന്‍റ്​, വിവര സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ജി.ഡി.ആർ.എഫ്.എ നടപ്പാക്കുന്ന മികച്ച പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ദുബൈ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും സഹായിക്കുന്ന ഏറ്റവും പുതിയ ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പ്രതിനിധി സംഘം നേരിട്ട് കണ്ടു മനസ്സിലാക്കി.

Tags:    
News Summary - Strengthening security cooperation: International delegation in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.