ഡോ. അബ്ദുല്റഹ്മാന് മഖ്‌ലൂഫ്
അബൂദബി: കഴിഞ്ഞദിവസം അന്തരിച്ച അബൂദബിയുടെ നഗരാസൂത്രകന്‍ ഡോ. അബ്ദുല്റഹ്മാന് മഖ്‌ലൂഫിനെ ആദരിക്കുന്നതിെൻറ ഭാഗമായി അദ്ദേഹത്തിെൻറ പേര് അബൂദബിയിലെ തെരുവിനു പുനര്‍നാമകരണം ചെയ്തു. അബൂദബി മുനിസിപ്പാലിറ്റി കെട്ടിടത്തിനോട് ചേര്‍ന്ന അല്‍ സൂഖ് സ്ട്രീറ്റിനാണ് അബൂദബിയുടെ നഗരാസൂത്രകെൻറ പേര് നല്‍കിയത്. അബൂദബി എക്‌സിക്യൂട്ടിവ് ഓഫിസ് ചെയര്‍മാനും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദാണ് അബ്ദുല്‍ റഹ്മാന് മഖ്‌ലൂഫ് സ്ട്രീറ്റിെൻറ ഉദ്ഘാടനം നിര്‍വഹിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡോ. മഖ്ലൂഫിെൻറ കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
അബൂദബി നഗരത്തിെൻറ രൂപകൽപനയില്‍ 1960കളിലും '70കളിലും സുപ്രധാന പങ്കാണ് ഡോ. അബ്ദുല്റഹ്മാന് മഖ്‌ലൂഫ് വഹിച്ചത്. യു.എന്നിെൻറ നഗരാസൂത്രണ കണ്‍സള്‍ട്ടൻറ് ആയിരുന്ന ഡോ. മഖ്‌ലൂഫ് 1968ലാണ് അബൂദബിയിലെത്തുന്നത്. യു.എ.ഇയുടെ സ്ഥാപക പിതാവായ ശൈഖ് ഖാലിദാണ് നഗരാസൂത്രണ വിഭാഗം ഡയറക്ടറായി ഡോ. മഖ്‌ലൂഫിനെ അന്ന് നിയമിച്ചത്. 98ാം വയസ്സുണ്ടായിരുന്ന ഡോ. മഖ്‌ലൂഫ് ഡിസംബർ 14നാണ് അന്തരിച്ചത്. യു.എ.ഇ സര്‍വകലാശാലയിലെ വാസ്തുശിൽപി വകുപ്പില്‍ രണ്ടുവര്‍ഷം ലക്ചററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 1983നും '85നും ഇടയിലായിരുന്നു ഇത്. അബൂദബി നഗരനിര്‍മാണത്തിന് നല്‍കിയ പങ്കിെൻറ പേരില്‍ 2010ല്‍ അബൂദബി പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.