സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ ദേര ബനിയാസിലെ പാസ്പോർട്ട് ഓഫിസിൽ കെ.എം.സി.സി സംഘടിപ്പിച്ച ഹർ ഘർ തരംഗ് പരിപാടി
ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികൾക്ക് ദുബൈ കെ.എം.സി.സി തുടക്കംകുറിച്ചു. ദുബൈ ദേര ബനിയാസിലെ പാസ്പോട്ട് ഓഫിസിൽ ഹർ ഘർ തരംഗ് പരിപാടിയോടെയാണ് തുടക്കമായത്. ആക്ടിങ് പ്രസിഡന്‍റ് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി മുസ്തഫ തിരൂർ, ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, ഹസൻ ചാലിൽ, കെ.പി.എ. സലാം, റഈസ് തലശ്ശേരി, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഇസ്മായിൽ അരൂക്കുറ്റി, ബി.എൽ.എസ് പ്രതിനിധി സുനിത എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി ഹെൽത്ത് വിങ്ങും അബീർ അൽനൂർ പോളിക്ലിനിക്കും സംയുക്തമായി ഞായറാഴ്ച രാവിലെ എട്ടിന് ഫിർജ് മുറാർ അബീർ ക്ലിനിക്കിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. 15ന് രാവിലെ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ദേശീയപതാക ഉയർത്തും.
വൈകീട്ട് ഏഴിന് അബൂഹൈൽ കെ.എം.സി.സി ആസ്ഥാനത്ത് നടക്കുന്ന വിപുലമായ സാംസ്കാരിക സമ്മേളനത്തോടെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടി സമാപിക്കും. ഇന്ത്യൻ കോൺസൽ ഫോർ കമ്യൂണിറ്റി വെൽഫെയർ ഉത്തംചന്ത് ഉൾപ്പെടെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.