സ്റ്റാ​ർ​കെ​യ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ പു​റ​ത്തി​റ​ക്കി​യ ആ​ദ്യ ​പ്രി​വി​ലേ​ജ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്​ കൈ​മാ​റു​ന്നു​

സ്റ്റാ​ർ​കെ​യ​ർ പ്രി​വി​ലേ​ജ് കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ സ്റ്റാ​ർ​കെ​യ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ​പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി. മാ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ന് ആ​ദ്യ​ത്തെ പ്രി​വി​ലേ​ജ് കാ​ർ​ഡ് ന​ൽ​കി. അ​ജ്മാ​നി​ലെ ഉ​മ്മു​ൽ മു​അ്​​മി​നീ​ൻ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 4,000ത്തോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ, എ​ക്സ്-​റേ, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക കി​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ്​ മെ​ട്രോ സ്റ്റാ​ർ​കെ​യ​ർ പ്രി​വി​ലേ​ജ് കാ​ർ​ഡി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

കാ​ർ​ഡി​ന്‍റെ ലോ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ളും പാ​ക്കേ​ജു​ക​ളും മെ​ട്രോ സ്റ്റാ​ർ​കെ​യ​റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്നു. 

Tags:    
News Summary - Starcare Privilege Card launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.