അബൂദബി സെന്റ് സ്റ്റീഫൻസ് ഇടവക ‘കൊയ്ത്തുത്സവം 2025’ന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
അബൂദബി: സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഓർമ പുതുക്കി സെന്റ് സ്റ്റീഫൻസ് ഇടവക ‘കൊയ്ത്തുത്സവം 2025’ന്റെ വിളംബരമറിയിച്ച് ആദ്യഫല സമർപ്പണ റാലിയും ലോഗോ പ്രകാശനവും സെന്റ് ആൻഡ്രൂസ് പള്ളിയിൽ നടന്നു. ഇടവക വികാരി ഫാദർ റ്റിജു വർഗീസ് ലോഗോ പ്രകാശനവും ആദ്യഫല സമർപ്പണ പ്രാർഥനയും നടത്തി.
ജനറൽ കൺവീനർ എബ്രഹാം പോത്തൻ, ട്രസ്റ്റി വർഗീസ് മാത്യു, ഇടവക സെക്രട്ടറി സോണി കുര്യൻ, ട്രസ്റ്റി വിനു ജേക്കബ് പീറ്റർ, വൈസ് പ്രസിഡന്റ് പി.സി. പോൾ, ഹാർവെസ്റ്റ് ഫെസ്റ്റ് കൺവീനർമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. കൊയ്ത്തുത്സവ വ്യാപാരമേളയും സാംസ്കാരിക ആഘോഷവും ജനുവരി 25ന് മുസഫ മാർത്തോമ്മ പള്ളിയംഗണത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.