ഷോപ്പിങ് പ്രേമികൾക്ക് വമ്പൻ ഓഫറുകളുമായി മാർക്ക് ആൻഡ് സേവ്; 50 ശതമാനം വരെ വിലക്കുറവ്

ദുബൈ: യു.എ.ഇയിലെ ഷോപ്പിങ്​ പ്രേമികൾക്ക്​ വമ്പൻ ഓഫറുകളുമായി മാർക്ക് ആൻഡ്​ സേവ്. മുഹൈസ്‌ന, അൽ തല്ലാഹ സ്റ്റോറുകളിൽ ജൂൺ അഞ്ചുമുതൽ ഏഴുവരെ നടക്കുന്ന മെഗാ സേവിങ്​സ്​ ഫെസ്റ്റിവലിൽ ഉപഭോക്താക്കൾക്ക് 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.

മൂന്ന് ദിവസം മാത്രം നീളുന്ന പ്രത്യേക ഓഫർ കാലയളവിൽ ഗ്രോസറി, ഫ്രെഷ്​ ഫുഡ്​, പഴം, പച്ചക്കറികൾ, ഇലക്​​ട്രോണിക്സ്​, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഹോട്ട്​ ഫുഡ്​ തുടങ്ങി നിരവധി വിഭാഗങ്ങളിൽ അവിശ്വസനീയമായ വിലക്കുറവിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാം.

ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ്​ മാർക്ക് ആൻഡ്​ സേവ്​ ലക്ഷ്യമിടുന്നത്​. ഈ മെഗാ സേവിങ്​സ്​ ഫെസ്റ്റിവലിലൂടെ കുടുംബങ്ങൾക്ക് കൂടുതൽ സേവിങ്​സും മികച്ച ഷോപ്പിങ്​ അനുഭവവും സമ്മാനിക്കുകയാണ്.

ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടതെല്ലാം ഒരിടത്ത് ലഭ്യമാകുന്നതിനൊപ്പം, പ്രത്യേക ഓഫറുകളും ആകർഷകമായ വിലക്കുറവുകളും ഷോപ്പിങ്​ ഫെസ്റ്റിവലിന്‍റെ പ്രധാന ആകർഷണങ്ങളാണ്. പരിമിത കാലയളവിൽ മാത്രം ലഭ്യമാകുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിന്​ മുഹൈസ്‌ന, അൽ തല്ലാഹ സ്റ്റോറുകൾ സന്ദർശിക്കാൻ ഉപഭോക്താക്കളെ ക്ഷണിക്കുകയാണ്, ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ​ മാർക്ക് ആൻഡ്​ സേവ്.

Tags:    
News Summary - great offers for shopping enthusiasts; up to 50 percent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.