അബൂദബി: എമിറേറ്റിലെ പൊതു ബഹുനില പാര്‍ക്കിങ് കെട്ടിടങ്ങളില്‍ ഇനി മുതല്‍ പേപ്പര്‍ ടിക്കറ്റുകളോ പേയ്മെന്‍റ് മെഷീനുകളോ ഇല്ലാതെ വാഹനം പാര്‍ക്ക് ചെയ്യാം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ 'ഫ്രീ േഫ്ലാ പെയ്ഡ് പാര്‍ക്കിങ്' സേവനത്തിനാണ് അബൂദബിയില്‍ തുടക്കമായിരിക്കുന്നത്.
മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട് വകുപ്പിന് കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍ററിന്‍റെ മേല്‍നോട്ടത്തില്‍ 'ക്യു മൊബിലിറ്റി' ആണ് പുതിയ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയത്. പുതിയ സംവിധാനം അനുസരിച്ച് വാഹനം പാര്‍ക്കിങ് കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ പാര്‍ക്കിങ് സമയം തനിയെ ആരംഭിക്കും. വാഹനം പുറത്തേക്ക് പോകുമ്പോള്‍ ‘ദര്‍ബ്’ വാലറ്റില്‍നിന്ന് തുക ഈടാക്കുകയും ചെയ്യും. ഇതിനായി എസ്.എം.എസ് അയക്കുകയോ, പേയ്മെന്‍റ് മെഷീനുകള്‍ ഉപയോഗിക്കുകയോ, ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ വേണ്ടതില്ല.
ഒരു മണിക്കൂറിന് രണ്ടു ദിര്‍ഹമാണ് നിരക്ക്. 24 മണിക്കൂറിന് പരമാവധി 15 ദിര്‍ഹം. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. പാര്‍ക്കിങ് തടസ്സമില്ലാതെ ഉപയോഗിക്കുന്നതിനും പിഴകള്‍ ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ തങ്ങളുടെ ദര്‍ബ് വാലറ്റില്‍ ആവശ്യത്തിന് ബാലന്‍സ് ഉറപ്പാക്കണമെന്ന് ക്യു മൊബിലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.