സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഫുട്ബാൾ ടർഫ് ഉദ്ഘാടനം ഡോ. സ്റ്റീവൻ റൈസിഗ് നിർവഹിക്കുന്നു

റാസൽഖൈമ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഫുട്ബാൾ ടർഫ് ഉദ്ഘാടനം

റാസൽഖൈമ: റാസൽഖൈമ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെ കായികക്ഷമതയും സർഗാത്മകതയും വർധിപ്പിക്കുന്നതിനുള്ള ‘റിസോഴ്സ് എൻറിച്ച്മെന്‍റ്​’ പദ്ധതിയുടെ ഭാഗമായി അത്യാധുനിക രീതിയിലുള്ള പുതിയ ഫുട്ബാൾ ടർഫ് നിർമിച്ചു.

റാസൽഖൈമ ഡിപാർട്മെന്‍റ്​ ഓഫ് നോളജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സ്റ്റീവൻ റൈസിഗ് ടർഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് ചെയർമാൻ താൻസൻ ഹബീബ്, പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ, വൈസ് പ്രിൻസിപ്പൽ പ്രീത, മാനേജർ ശ്യാമള പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വിദ്യാർഥികളുടെ കായിക മികവ് വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ടർഫ് മുതൽക്കൂട്ടാകുമെന്ന് ഡോ. സ്റ്റീവൻ റൈസിഗ് അഭിപ്രായപ്പെട്ടു.

ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ടർഫ് വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനത്തിനും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും സഹായകമാകും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികളുടെ കായിക പ്രകടനങ്ങളും സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു.

Tags:    
News Summary - Football turf inaugurated at Ras Al Khaimah Scholars Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.