Posted On
date_range Updated On
date_range 88,000 കിലോ പ്ലാസ്റ്റിക് പുനരുപയോഗിച്ച് എമിറേറ്റ്സ്
ദുബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇക്കണോമി ക്ലാസിലെ ഭക്ഷണ വിതരണത്തിന് ഉപയോഗിച്ച സാധനങ്ങളിൽ നിന്ന് 88,000 കിലോഗ്രാമിലധികം പ്ലാസ്റ്റിക് വിജയകരമായി പുനരുപയോഗിച്ചതായി എമിറേറ്റ്സ് എയർലൈൻ. ഇവയെ വിമാനങ്ങളിൽ തന്നെ വീണ്ടും ഉപയോഗിക്കാവുന്ന പുതിയ ഉൽപന്നങ്ങളായാണ് മാറ്റിയത്. 2023 ജൂണിൽ തുടക്കം കുറിച്ച 'ക്ലോസ്ഡ്-ലൂപ്പ്' റീസൈക്ലിങ് പദ്ധതിയുടെ മികച്ച വിജയമായെന്ന് എയർലൈൻസ് വിശദമാക്കി. ഈ പുനരുപയോഗ പദ്ധതിക്കായി എമിറേറ്റ്സ് 50 ദശലക്ഷത്തിലധികം ദിർഹമാണ് നിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.