അ​ൽ​ഐ​ൻ സെൻറ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്റെ പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ഐ​പ് നി​ർ​വ​ഹി​ക്കു​ന്നു

സെ​ന്റ്‌ ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യം പെ​രു​ന്നാ​ൾ

അ​ൽ​ഐ​ൻ: സെ​ന്റ്‌ ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ന്റെ പെ​രു​ന്നാ​ളി​ന്‌ കൊ​ടി​യേ​റി. ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ​സ​ൺ ഐ​പ് പെ​രു​ന്നാ​ളി​ന്റെ കൊ​ടി​യേ​റ്റ്‌ നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി എ​മ​റാ​ൾ​ഡ്‌ ജൂ​ബി​ലി ഗാ​നം പ്ര​കാ​ശ​നം പ്ര​കാ​ശ​നം ചെ​യ്തു. സ​ഞ്ജു പ​ള്ളി​യ​നേ​ത്ത്‌ സം​ഗീ​തം ന​ല്കി​യ ഗാ​നം മ​നോ​ജ്‌ തോ​മ​സ്‌, ബെ​റ്റ്സി ജോ​ൺ ബ​ർ​സ്ലീ​ബി എ​ന്നി​വ​രാ​ണ്‌ ആ​ല​പി​ച്ച​ത്‌. ഇ​ട​വ​ക ട്ര​സ്റ്റി ജേ​ക്ക​ബ്‌ ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്‌ കെ. ​ചെ​റി​യാ​ൻ, ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ൻ​സ​ൻ ബേ​ബി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​ബി ജേ​ക്ക​ബ്‌, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പെ​രു​ന്നാ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വ​ട്ട​ശ്ശേ​രി​ൽ തി​രു​മേ​നി​യു​ടെ 90ാമ​ത്‌ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ടൊ​പ്പം ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ 10ാം വാ​ർ​ഷി​ക​വും അ​ൽ​ഐ​ൻ പ്ര​ദേ​ശ​ത്തെ ഓ​ർ​ത്ത​ഡോ​ക്സ്‌ വി​ശ്വാ​സി​ക​ൾ​ക്കാ​യി ആ​ദ്യ​ത്തെ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​തി​ന്റെ 55ാം വാ​ർ​ഷി​ക​വും മാ​ർ​ച്ച്‌ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ആ​ച​രി​ക്കും.

മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ്‌ മാ​ർ​ത്തോ​മ മാ​ത്യൂ​സ്‌ തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ പെ​രു​ന്നാ​ളി​ന്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദെ​മി​ത്രി​യോ​സ്‌ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. അ​ഡ്വ. തോ​മ​സ്‌ പോ​ൾ റ​മ്പാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

യു.​എ.​ഇ​യി​ലെ ഏ​ഴ്‌ എ​മി​റേ​റ്റു​ക​ളി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് വി​ശ്വാ​സി​ക​ൾ പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന്‌ മീ​ഡി​യ ക​ൺ​വീ​ന​ർ ബെ​ൻ​സി ത​ര​ക​ൻ അ​റി​യി​ച്ചു.

Tags:    
News Summary - St Dionysius Orthodox Church Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.