ദുബൈ: കുട്ടികൾക്കായുള്ള അൽ ജലീല സ്പെഷ്യാലിറ്റി ആശുപത്രിയിൽ ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാെൻറ മിന്നൽ സന്ദർശനം.
യു.എ.ഇ ദാന വർഷമായി ആചരിക്കുന്നതിെൻറ ഭാഗമായാണ് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങൾ കാണാനും ചികിത്സയിൽ കഴിയുന്ന കുട്ടികളോട് കുശലം പറയാനുമായി കിങ് ഖാൻ എത്തിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം പ്രവർത്തനം തുടങ്ങിയ അൽ ജലീല ആശുപത്രി യു.എ.ഇയിൽ കുട്ടികൾക്ക് മാത്രമായുള്ള ആദ്യ ആശുപത്രിയാണ്.
ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ഇവിടെ കുട്ടികൾക്ക് ലഭിക്കുന്നത്.
കുട്ടികൾക്കായുള്ള ലോകത്തെ ഏറ്റവും മികച്ച 10 ആശുപത്രികളിൽ ഒന്നാക്കണമെന്നാണ് ശൈഖ് മുഹമ്മദിെൻറ ലക്ഷ്യം.
ദുബൈ ടൂറിസത്തിന് വേണ്ടി നിർമിച്ച പരസ്യ പ്രചരണ സിനിമയായ ‘ബി മൈ ഗസ്റ്റി’െൻറ രണ്ടാം ഭാഗത്തിെൻറ ഷൂട്ടിങ്ങിനായാണ് ഷാറൂഖ് ഖാൻ ദുബൈയിലെത്തിയത്. ആദ്യ ചിത്രം നാലരകോടി ജനങ്ങളാണ് യൂ ട്യൂബിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.