ജബൽ അലി ഫ്രീസോണിൽ പുതിയ വിതരണ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ സ്പ്രിങ് വാലി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാജി മാത്യുവും ഡി.പി വേൾഡ് ചീഫ് ഓപറേറ്റിങ് ഓഫിസർ അബ്ദുല്ല അൽ ഹാഷിമിയും
ഒപ്പുവെക്കുന്നു
ദുബൈ: പ്രമുഖ കാർഷിക ഉൽപന്ന വിതരണ സ്ഥാപനമായ സ്പ്രിങ് വാലി ജബൽ അലി ഫ്രീ സോണിൽ പുതിയ വിതരണ കേന്ദ്രം സ്ഥാപിക്കുന്നു. 18.4 കോടി ഡോളർ ഇതിനായി നിക്ഷേപിക്കും. പ്രാദേശിക ഭക്ഷ്യസുരക്ഷക്ക് പിന്തുണ എന്ന നിലയിലാണ് പുതിയ വിതരണ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് സ്പ്രിങ് വാലി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാജി മാത്യു പറഞ്ഞു. 1,06,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കേന്ദ്രത്തിൽ പാക്കേജിങ്, റോസ്റ്റിങ്, ഗ്രൈൻഡിങ് ഉൾപ്പെടെ ആധുനിക ഭക്ഷ്യ സംസ്കരണ, സംഭരണ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും.
ഇതോടെ വർഷത്തിൽ 65,000ത്തിലധികം മെട്രിക് ടൺ ഭക്ഷ്യപദാർഥങ്ങൾ സംസ്കരിക്കാനാവും. പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം 44 കോടി ദിർഹം വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഡി.പി വേൾഡ് ചീഫ് ഓപറേറ്റിങ് ഓഫിസർ അബ്ദുല്ല അൽ ഹാഷിമിയും സ്പ്രിങ് വാലി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാജി മാത്യുവും തമ്മിൽ ഇതു സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു. ജബൽ അലി ഫ്രീസോണിലേക്ക് സ്പ്രിങ് വാലിയെ സ്വാഗതം ചെയ്യുന്നതായി അബ്ദുല്ല അൽ ഹാഷിമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.