വ​സ​ന്ത​കാ​ല അ​വ​ധി: കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ വി​രു​ന്നൊ​രു​ക്കി വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ

ദു​ബൈ: വ​സ​ന്ത​കാ​ല അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ വേ​റി​ട്ട വി​രു​ന്നൊ​രു​ക്കി ഷാ​ർ​ജ​യി​ലെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ. ഷാ​ർ​ജ നി​ക്ഷേ​പ വി​ക​സ​ന വ​കു​പ്പി​ന് (ഷു​റൂ​ഖ്) കീ​ഴി​ലു​ള്ള നാ​ല് വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​രി​ശീ​ല​ന​ക്ക​ള​രി​ക​ളും പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ക. കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക​ത​യും ഭാ​വ​ന​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പാ​ക​ത്തി​ലൊ​രു​ക്കു​ന്ന പ​രി​ശീ​ല​ന​ക്ക​ള​രി​ക​ളി​ൽ തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​യു​മു​ണ്ട്.

കു​ടും​ബ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​കേ​ന്ദ്ര​ങ്ങ​ളാ​യ ഷാ​ർ​ജ​യി​ലെ അ​ൽ ഖ​സ്ബ, അ​ൽ മ​ജാ​സ് വാ​ട്ട​ർ​ഫ്ര​ണ്ട്, ഖോ​ർ​ഫ​ക്കാ​ൻ ബീ​ച്ച് കോ​ർ​ണി​ഷ്, അ​ൽ മു​ൻ​ത​സ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​പ്രി​ൽ 10 വ​രെ​യാ​വും പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന വി​നോ​ദ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

'സ​ഞ്ചാ​രി​ക​ൾ​ക്കും ഷാ​ർ​ജ നി​വാ​സി​ക​ൾ​ക്കു​മെ​ല്ലാം ഏ​റെ ആ​ന​ന്ദ​ക​ര​മാ​യ അ​വ​ധി​ക്കാ​ല​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഷു​റൂ​ഖ് സ്പ്രി​ങ് കാ​മ്പ​യി​ൻ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ലെ ഭാ​വ​ന​യും ക്രി​യാ​ത്മ​ക​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഇ​തി​െൻറ ഭാ​​ഗ​മാ​യു​ണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ത്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചു ത​ന്നെ​യാ​ണ് എ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ച്, കൃ​ത്യ​മാ​യി സാ​നി​റ്റൈ​സ് ചെ​യ്ത് എ​ല്ലാ​വ​ർ​ക്കും പ​രി​പാ​ടി​യു​ടെ ഭാ​​ഗ​മാ​വാം. വ​ന്നെ​ത്തു​ന്ന​വ​ർ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ട് എ​ന്നു​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ​യി​ട​ത്തും നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ബോ​ർ​ഡു​ക​ളും സ​ഹാ​യ​ത്തി​നാ​യു​ള്ള വ​ള​ൻ​റി​യ​ർ​മാ​രു​മു​ണ്ടാ​വും' - ഷു​റൂ​ഖ് ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ അ​ഹ്മ​ദ് ഒ​ബൈ​ദ് അ​ൽ ഖ​സീ​ർ പ​റ​ഞ്ഞു.

വി​വി​ധ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഒ​ട്ട​ന​വ​ധി പ​രി​ശീ​ല​ക്ക​ള​രി​ക​ളും മ​ത്സ​ര​ങ്ങ​ളും പ​ത്തു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന 'ഷു​റൂ​ഖ് സ്പ്രി​ങ് കാ​മ്പ​യി​െൻറ' ഭാ​​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളി​ലെ പ്ര​ശ്ന​പ​രി​ഹാ​ര ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, അ​വ​ർ​ക്ക് പു​തി​യ നൈ​പു​ണ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക, സ​ർ​​ഗാ​ത്മ​ക​ത​യും ഭാ​വ​ന​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് അ​ത്യാ​ധു​നി​ക വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം പ്ര​ത്യേ​ക പ​രി​ശീ​ല​ന​ക്ക​ള​രി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൃ​ത്രി​മ ബു​ദ്ധി​യെ​ക്കു​റി​ച്ചും യ​ന്ത്ര​മ​നു​ഷ്യ​നെ​ക്കു​റി​ച്ചു​മെ​ല്ലാം അ​റി​വ് പ​ക​രു​ന്ന 'റോ​ബോ​ട്ടി​ക്സ് പ​രി​ശീ​ല​ന​ക്ക​ള​രി'​യാ​ണ് അ​ൽ ഖ​സ്ബ​യി​ൽ ഒ​രു​ങ്ങു​ന്ന പ്ര​ധാ​ന​പ​രി​പാ​ടി​ക​ളി​ലൊ​ന്ന്. ആ​റു​മു​ത​ൽ ഒ​മ്പ​തു വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും പ​ത്ത് മു​ത​ൽ പ​തി​ന​ഞ്ച് വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​യി വൈ​കീ​ട്ട് 6.30 മു​ത​ൽ 7.30 വ​രെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക സെ​ഷ​നു​ക​ളു​ണ്ടാ​വും. 'ഫ​ൺ റോ​ബോ​ട്ടി​ക്സ്' എ​ന്ന സ്ഥാ​പ​ന​വു​മാ​യി ചേ​ർ​ന്നാ​ണ് ഇ​തൊ​രു​ക്കു​ന്ന​ത്.

കു​ട്ടി​ക​ളി​ലെ ക്രി​യാ​ത്മ​ക​ത​യും ഭാ​വ​ന​യും വ​ള​ർ​ത്താ​ൻ ക​ലാ പ​രി​ശീ​ല​ന​ക്ക​ള​രി​യും ഇ​വി​ടെ​യൊ​രു​ങ്ങും. ബോ​ട്ടി​ൽ പെ​യി​ൻ​റി​ങ്, മാ​സ്ക് എം​ബ്രോ​യ്​​ഡ​റി, ത്രീ​ഡി പെ​യി​ൻ​റി​ങ് അ​ട​ക്കം നാ​ല് വ്യ​ത്യ​സ്ത ക​ലാ​പ​രി​ശീ​ല​ന​ങ്ങ​ളു​ടെ പ​ത്ത് സെ​ഷ​നു​ക​ളാ​ണു​ണ്ടാ​വു​ക. ആ​റു​വ​യ​സ്സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ഭാ​​ഗ​മാ​കാ​വു​ന്ന വ​ർ​ക്ക്​​ഷോ​പ്പു​ക​ൾ വൈ​കീ​ട്ട്​ അ‍ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കും. വ​ർ​ക്ക്​​ഷോ​പ്പു​ക​ൾ​ക്ക് പു​റ​മെ ഏ​പ്രി​ൽ മൂ​ന്നി​ന് നാ​ലു​മു​ത​ൽ ഏ​ഴു വ​രെ അ​ൽ ഖ​സ്ബ​യി​ൽ പ്ര​ത്യേ​ക മി​നി ക്ലാ​സി​ക് കാ​ർ പ്ര​ദ​ർ​ശ​ന മേ​ള​യും അ​ര​ങ്ങേ​റും. എ​ത്തി​സ​ലാ​ത്ത്, ലൈ​ഫ് ഫാ​ർ​മ​സി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​േ​ത്യ​ക ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​വും അ​ൽ ഖ​സ്ബ​യി​ലു​ണ്ടാ​കും.

കു​ട്ടി​ക​ളി​ലെ ക​ഴി​വ് പു​റ​ത്തെ​ടു​ക്കാ​നും അ​തു​വ​ഴി സ​മ്മാ​നം നേ​ടാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് അ​ൽ മ​ജാ​സ് വാ​ട്ട​ർ ഫ്ര​ണ്ടി​ലൊ​രു​ങ്ങു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ല് മു​ത​ൽ രാ​ത്രി 11 വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ഇ​തി​നു​പു​റ​മെ പ​ട്ടം പ​റ​ത്ത​ൽ, വ​ള​ർ​ത്തു​മൃ​​ഗ​ങ്ങ​ളു​ടെ മി​നി സൂ, ​കു​തി​ര​സ​വാ​രി എ​ന്നി​വ​യും ആ​സ്വ​ദി​ക്കാം. സ​ർ​ക്ക​സ് മേ​ള​ക​ളാ​ണ് അ​ൽ മു​ൻ​ത​സ​യി​ലെ പ്ര​ധാ​ന വി​രു​ന്ന്. അ​തി​ഥി​ക​ളു​ടെ സ​ഞ്ചാ​രാ​നു​ഭ​വ​ത്തി​ന് കൂ​ടു​ത​ൽ നി​റം പ​ക​രാ​ൻ ഒ​രു​ക്കു​ന്ന കാ​ർ​ണി​വ​ലി​ൽ ആ​റം​​ഗ സം​ഘ​ത്തി​െൻറ വേ​ഷ​പ്പ​ക​ർ​ച്ച​ക​ളും ത​മാ​ശ​ക​ളു​മു​ണ്ടാ​കും. ഇ​തി​നു​പു​റ​മെ ക​ര​വി​രു​തി​ലൊ​രു​ക്കി​യ ആ​ഭ​ര​ണ​ങ്ങ​ൾ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, വീ​ട​ക​ത്തും പു​റ​ത്തും വെ​ക്കാ​വു​ന്ന ചെ​ടി​ക​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തു​ട​ങ്ങി നി​ര​വ​ധി കാ​ഴ്ച​ക​ള​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ്പ്രി​ങ് മാ​ർ​ക്ക​റ്റും പാ​ർ​ക്കി​ലു​ണ്ടാ​വും.

പൊ​യ്ക്കാ​ലി​ൽ ന​ട​ക്കു​ന്ന അ​ഭ്യാ​സി​ക​ളൊ​രു​ക്കു​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ കാ​ഴ്ച​ക​ളാ​വും ഖോ​ർ​ഫ​ക്കാ​ൻ ബീ​ച്ചി​ലെ ഹൈ​ലൈ​റ്റ്. കു​ട്ടി​ക​ളു​ടെ ക​ളി​യി​ട​ത്തും കോ​ർ​ണി​ഷി​ലെ ന​ട​പ്പാ​ത​ക​ളി​ലും ഇ​വ​രു​ണ്ടാ​കും. കോ​ഫി ബീ​നി​ലും തേ​യി​ല​യി​ലും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ര​ച്ചെ​ടു​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക വ​ർ​ക്ക്​​ഷോ​പ്പു​ക​ൾ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ തു​ട​ങ്ങും. ല​ഞ്ച് ബോ​ക്സ് ഒ​രു​ക്കാ​ൻ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന 'കി​ഡ്സ് ല​ഞ്ച്ബോ​ക്സ്', കു​ഞ്ഞു​പാ​ച​ക​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന 'ജെ​ല്ലി-​ബെ​ല്ലി' തു​ട​ങ്ങി വേ​റെ​യും പ​രി​ശീ​ല​ന​ക്ക​ള​രി​ക​ളു​ണ്ട്. ഇ​തി​നു​പു​റ​മെ, എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ എ​ട്ടു​വ​രെ, ഷാ​ർ​ജ മ​റൈ​ൻ സ്പോ​ർ​ട്സ്​ ക്ല​ബു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​ക എ​ക്സി​ബി​ഷ​നും ഷു​റൂ​ഖ് ഖോ​ർ​ഫ​ക്കാ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തീ​ർ​ത്തും സൗ​ജ​ന്യ​മാ​ണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.