ദമ്മാം: കാര്യമെെന്തന്നറിയാതെ ബാങ്കിൽ ഒപ്പിട്ടുകൊടുത്ത രേഖകൾ 14 വർഷത്തിനുശേഷം മലയാളിക്ക് വിനയായി. തെൻറ പേര് ദുരുപയോഗം ചെയ്ത് പഴയ സ്പോൺസറുടെ മകൻ എടുത്ത ലോൺ അടക്കാതെ സൗദി വിടാൻ സാധിക്കാത്ത നിയമക്കുരുക്കിലായിരിക്കുകയാണ് മലപ്പുറം സ്വദേശിയായ ചെറുപ്പക്കാരൻ. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ ജോലിചെയ്യുകയാണ് യുവാവ്. കഴിഞ്ഞ ദിവസം അസുഖബാധിതയായ മാതാവിനെ കാണാൻ നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രാവിലക്കുണ്ടെന്ന് മനസ്സിലാകുന്നത്. സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസ് ഉള്ളതിനാൽ നാട്ടിൽ പോകാനാവില്ല എന്നറിയിച്ച് എയർപോർട്ടിലെ എമിഗ്രേഷൻ അധികൃതർ തിരിച്ചയക്കുകയായിരുന്നു. മുമ്പ് പലതവണ നാട്ടിൽ പോയി വന്നിട്ടും ഇങ്ങനെയൊരു തടസ്സമുണ്ടായിട്ടില്ലെന്ന് യുവാവ് പറയുന്നു. ആദ്യം എന്താണ് കേസ് എന്നുപോലും മനസ്സിലായില്ല.
തനിക്ക് ഒരു ബാങ്കിലും സാമ്പത്തിക ബാധ്യതയുള്ളതായി അറിവുമില്ല. തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് സൗദിയിലെ ഒരു പ്രമുഖ ബാങ്കിൽ തെൻറ പേരിൽ ബാങ്ക് ലോൺ ഉള്ളതായി കണ്ടെത്തുന്നത്. ഈയിനത്തിൽ 46,016 റിയാൽ ബാക്കി അടക്കാനുണ്ടെന്നും ബാങ്ക് രേഖകളിലുണ്ട്.
അപ്പോൾ മാത്രമാണ് 14 വർഷം മുമ്പ് സൗദിയിൽ ആദ്യമായി തൊഴിൽ വിസയിൽ എത്തിയ കാലത്തുണ്ടായ ഒരു ചതിയെ കുറിച്ചോർമ വരുന്നത്. അന്ന് അറബി ഭാഷ അറിയാത്ത തന്നെ സ്പോൺസറുടെ മകൻ എന്ന് പരിചയപ്പെടുത്തിയ ഒരാൾ ബാങ്കിൽ കൂട്ടിക്കൊണ്ടുപോയി പല പേപ്പറുകളിൽ ഒപ്പിടുവിച്ചത് ഓർമയിൽവന്നതായി യുവാവ് പറയുന്നു. അന്ന് ഹൗസ് ഡ്രൈവർ വിസയിൽ ജോലിചെയ്തിരുന്ന തനിക്ക് പുതിയ വാഹനം വാങ്ങിത്തരുന്നതിനുള്ള നടപടിക്രമങ്ങൾക്കായാണ് ഒപ്പിടുവിക്കുന്നത് എന്നുപറഞ്ഞാണത്രെ കബളിപ്പിച്ചത്. എന്നാൽ, യുവാവിെൻറ പേരിൽ വ്യാജ രേഖകളുണ്ടാക്കി എയർകണ്ടീഷണറുകൾ വാങ്ങാനെന്ന പേരിൽ സ്പോൺസറുടെ മകൻ അരലക്ഷത്തിലധികം റിയാലിെൻറ വായ്പ എടുക്കുകയായിരുന്നു. യുവാവിെൻറ പേരിൽ അക്കൗണ്ട് ഉണ്ടാക്കുകയും അതിലേക്ക് ശമ്പളമെന്നപേരിൽ പണമയക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ ഇതൊന്നും യുവാവ് അറിയുന്നുണ്ടായിരുന്നില്ല. അന്ന് ബാങ്കിൽ നൽകിയ പ്രൊമിസറി നോട്ടിലെ വിരലടയാളമാണ് ഇപ്പോൾ വിനയായത്. പഴയ വിസ ഒഴിവാക്കി പുതിയ വിസയിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇഖാമ നമ്പർ മറ്റൊന്നായിട്ടും ബാങ്ക് കേസ് നൽകിയപ്പോൾ പഴയ വിരലടയാളം ഇദ്ദേഹത്തെ കുടുക്കുകയായിരുന്നു. താൻ ചതിക്കപ്പെടുകയായിരുന്നു എന്ന വാദമൊന്നും ബാങ്കിെൻറ മുന്നിൽ വിലപ്പോവുകയില്ല എന്നതിനാൽ തേൻറതല്ലാത്ത കുറ്റമായിട്ടും പണമടക്കാൻ നിർബന്ധിതനായിരിക്കുകയാണ്. സാമൂഹിക പ്രവർത്തകനായ നാസർ മദനിയുെട സഹായത്തോടെ നിയമപോരാട്ടം നടത്താനുള്ള ശ്രമത്തിലാണ് യുവാവ്. അശ്രദ്ധയോടെ രേഖകളിലോ വെള്ളപേപ്പറുകളിലോ ഒപ്പിട്ടു നൽകുന്നവർക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ സംഭവമെന്ന് നാസർ മദനി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. പണം നൽകാതെ നിരപരാധിത്വം തെളിയിക്കാൻ കേസ് നൽകിയാൽ അത് പൂർത്തിയാകുന്നതുവരെ നാട്ടിൽ പോകാൻ കഴിയില്ല എന്ന പ്രതിസന്ധിയുമുണ്ട്.
എന്നാൽ, കേസ് നൽകാതിരുന്നാൽ ചതി ചെയ്തവർ രക്ഷപ്പെടുകയായിരിക്കും സംഭവിക്കുക. സമാനമായ പല കേസുകളിലും താൻ ഇടപെട്ടുകൊണ്ടിരിക്കുകയാണന്നും നാസർ മദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.