Posted On
date_range Updated On
date_range മരം ഒരു വരം
ഇരുമ്പാണി തറച്ചു കയറവേ
മരം സ്വയം പറഞ്ഞു
ഇള മരമായി നിന്നാൽ
മതിയായിരുന്നു.
മൂത്ത് പാകമായിയെന്ന
തോന്നലാണെന്നെയാദ്യം
മുറിച്ചുമാറ്റിയത്.
മുറിച്ചെടുത്തപ്പോൾ ഉള്ളിൽ
കണ്ട കാതലാണ് കടഞ്ഞെടുക്കാൻ
പ്രേരിപ്പിച്ചത്
കടഞ്ഞെടുത്തകാതലിലാണ്
ഇപ്പോൾ ആണികേറ്റി മെരുക്കുന്നതും
മൂപ്പായാലും മൂത്തില്ലായെന്ന്
കാണിക്കാൻ മരങ്ങൾ
മനുഷ്യരെപ്പോലെ നാട്യക്കാർ അല്ലല്ലോ!
മരം മറ്റാരും കാണാതെ
സ്വകാര്യമായി കരഞ്ഞു.
പിൻകുറിപ്പ്: പൊന്ന് കായ്ച്ചിട്ടും പുരമേൽ ചാഞ്ഞിട്ടേയില്ല!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.