സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ്മ​ദ് അ​ൽ​ഖ​ത്തീ​ബ് റോ​മി​ൽ ന​ട​ന്ന പ്ര​യോ​റി​റ്റി ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ന്നു

സൗദി ടൂറിസം കുതിപ്പിലേക്ക്; മെഗാ പദ്ധതികൾ വൻ നേട്ടമാകുമെന്ന് മന്ത്രി അഹ്മദ് അൽഖത്തീബ്

റി​യാ​ദ്: സൗ​ദി പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെൻറ് ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച വ​ൻ​കി​ട ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ രാ​ജ്യം കൊ​യ്തു​തു​ട​ങ്ങി​യ​താ​യി ടൂ​റി​സം മ​ന്ത്രി അ​ഹ്മ​ദ് അ​ൽ​ഖ​ത്തീ​ബ് പ്ര​സ്താ​വി​ച്ചു.

റോ​മി​ൽ ന​ട​ന്ന പ്ര​യോ​റി​റ്റി ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വെ, രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ടൂ​റി​സം മേ​ഖ​ല വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്കി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ നി​ര​വ​ധി ബൃ​ഹ​ദ്​ പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​ന​കം രാ​ജ്യ​ത്ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള ഭൗ​മ​രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും യു​ദ്ധാ​ന്ത​രീ​ക്ഷ​വും കാ​ര​ണം മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ആ​ദ്യ അ​ഞ്ച് മാ​സ​ങ്ങ​ളി​ൽ സൗ​ദി​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം അ​ഞ്ച് ശ​ത​മാ​ന​ത്തി​െൻറ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളും വി​മാ​ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഈ ​താ​ൽ​ക്കാ​ലി​ക ഇ​ടി​വ് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ങ്കി​ലും ആ​ഗോ​ള സൂ​ചി​ക​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ സൗ​ദി കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ഏ​റെ മി​ക​ച്ച​താ​ണ്. നി​ല​വി​ൽ സൗ​ദി ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്ന​ത് ആ​ഭ്യ​ന്ത​ര ടൂ​റി​സ​മാ​ണ്.

ന​ട​പ്പു​വ​ർ​ഷ​ത്തെ ആ​കെ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ 60 ശ​ത​മാ​ന​വും ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നാ​ണ്. അ​ന്താ​രാ​ഷ്​​ട്ര യാ​ത്രാ ത​ട​സ്സ​ങ്ങ​ൾ​ക്കി​ട​യി​ലും സ്വ​ദേ​ശി ടൂ​റി​സ്​​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ പു​രോ​ഗ​തി​യു​ണ്ടാ​യി. ഒ​പ്പം, ടൂ​റി​സം മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ കൃ​ത്രി​മ​ബു​ദ്ധി (AI) ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള മാ​ന്ദ്യം താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​ന്റെ വി​കാ​സ​ത്തി​ലൂ​ടെ​യും പു​തി​യ മെ​ഗാ പ്രോ​ജ​ക്ടു​ക​ളി​ലൂ​ടെ​യും സൗ​ദി ടൂ​റി​സം മേ​ഖ​ല ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും മ​ന്ത്രി അ​ഹ്മ​ദ് അ​ൽ​ഖ​ത്തീ​ബ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - Saudi tourism to boom; Minister Ahmed Al-Khatib says mega projects will be a huge benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-21 04:52 GMT