പ​വി​ഴ​മ​ല്ലി

പ​വി​ഴ​മ​ല്ലി​ക​ളോ​ട് എ​ന്നും പ്രി​യ​മാ​യി​രു​ന്നു... ചു​വ​ന്ന ത​ണ്ടോ​ടു​കൂ​ടി​യ വെ​ളു​ത്ത ചെ​റി​യ ഇ​ത​ളു​ക​ൾ ഉ​ള്ള വ​ള​രെ വ​ള​രെ ലോ​ല​മാ​യ കു​ഞ്ഞു പൂ​വ്...

ത​റ​വാ​ട്ടി​ലെ വേ​ട്ടേ​ക്ക​ര​ൻ കാ​വി​െൻറ മു​റ്റ​ത്തെ വീ​ണു​കി​ട​ക്കു​ന്ന പൂ​ക്ക​ൾ പെ​റു​ക്കി ഗ​ന്ധം മു​ക​രാ​ൻ ഒ​രു​പാ​ട് ഇ​ഷ്​​ട​മാ​യി​രു​ന്നു... മ​ദി​പ്പി​ക്കു​ന്ന ഗ​ന്ധ​മാ​യി​രു​ന്നി​ല്ല അ​വ​യ്ക്ക്, എ​ങ്കി​ലും എ​ന്തോ പ്രി​യ​മാ​യി​രു​ന്നു..

എ​ത്താ കൊ​മ്പി​ലെ പൂ​ക്ക​ൾ പ​റി​ക്കു​വാ​ൻ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ അ​വ​യെ നോ​ക്കി കൊ​ഞ്ഞ​നം കു​ത്തി പി​ണ​ങ്ങി ഇ​രി​ക്കു​മാ​യി​രു​ന്നു... എ​ന്തി​നാ ഇ​ത്ര​യും ഉ​യ​ര​ത്തി​ൽ നീ ​വ​ള​ർ​ന്നു പോ​യേ? എ​ങ്കി​ലും മ​രം പെ​യ്യി​ച്ചു പൂ​ക്ക​ളെ കൊ​ഴി​ച്ചു ആ ​പൂ​മ​ഴ​യി​ൽ നി​ൽ​ക്കു​മാ​യി​രു​ന്നു... പ​വി​ഴ​മ​ല്ലി തീ​ർ​ത്ത പൂ​മു​റ്റ​ത്തി​രു​ന്ന് ഞാ​നെ​െൻറ സാ​ങ്ക​ൽ​പി​ക ലോ​കം തീ​ർ​ത്തി​രി​ക്കു​ന്നു...

ഒ​ത്തി​രി ത​വ​ണ മാ​ല​കെ​ട്ടി ത​ല​യി​ൽ ചൂ​ടു​വാ​ൻ ശ്ര​മി​ച്ചി​ട്ടും അ​വ പ​രാ​ജ​യ​പ്പെ​ട്ട​തെ ഉ​ള്ളൂ. ഒ​ടു​വി​ൽ മി​ട​ഞ്ഞി​ട്ട മു​ടി​യി​ഴ​ക​ൾ​ക്കി​ട​യി​ൽ നി​റ​യെ തി​രു​കി​വെ​ച്ചു ആ ​ഗ​ന്ധ​ത്തെ ആ​വാ​ഹി​ച്ചെ​ടു​ക്കു​മാ​യി​രു​ന്നു.

എ​പ്പ​ഴോ ചി​ന്ത​ക​ളി​ൽ പ​വി​ഴ​മ​ല്ലി​യെ ഗ​ന്ധ​ർ​വ​നു​മാ​യി ചേ​ർ​ത്തു​വ​യ്ക്കാ​ൻ കൊ​തി​ച്ചു. ഗ​ന്ധ​ർ​വ​യാ​മ​ത്തി​ൽ പൂ​ക്കു​ന്ന പ​വി​ഴ​മ​ല്ലി​യെ തേ​ടി​വ​രു​ന്ന ഗ​ന്ധ​ർ​വ​നെ ഞാ​നും കാ​ത്തി​രി​ക്കു​മാ​യി​രു​ന്നു. കാ​ര​ണം പ്ര​ണ​യ​ത്തി​െൻറ ഗ​ന്ധ​മാ​ണ് എ​െൻറ പ​വി​ഴ​മ​ല്ലി​ക്ക്...


Tags:    
News Summary - malayalam story pavizhamalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.