ഫുജൈറ: കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ശരിഅത്ത് സംരക്ഷണ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫുജൈറ കെ.എം.സി.സി യിൽ കാസർകോട് ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി നടത്തിയ മതപ്രഭാഷണവും ദുആ മജ്ലിസും ശ്രദ്ധേയമായി. നവംബർ രണ്ടിന് ഫുജൈറയിൽ നടക്കുന്ന ശൈഖ് സായിദ് ഇൻറർനാഷണൽ കോൺഫറൻസിെൻറ പ്രചരണാർത്ഥം സംഘടിപ്പിച്ച പരിപാടി കെ.എം.സി.സി. സംസ്ഥാന ആക്ടിങ് പ്രസിഡൻറ് മുബാറക് കോക്കൂർ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ പ്രസിഡണ്ട് ഉനൈസ് ചന്ദേര അധ്യക്ഷത വഹിച്ചു.
ലത്തീഫ് ഫൈസി ബായാർ മുഖ്യപ്രഭാഷണവും മൻസൂർ മുറബ്ബ ഖിറാഅത്തും നിർവ്വഹിച്ചു. എസ്.വൈ.എസ് സെക്രട്ടറി അബൂബക്കർ സി.കെ. പ്രമേയം അവതരിപ്പിച്ചു. ശൈഖ് സായിദ് ഇൻറർനാഷണൽ കോൺഫറൻസിെൻറ പ്രചാരണത്തിന് കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ സിറാജ് വി.എം നേതൃത്വം നൽകി. ശാക്കിർ ഹുസൈൻ ഹുദവി (സെക്രട്ടറി മദ്റസത്തുൽ മുഹമ്മദിയ്യ), ഇബ്രാഹിം ആലമ്പാടി (നാഷണൽ പ്രതിനിധി കാസർകോട് ജില്ല), മുഹമ്മദലി ആയഞ്ചേരി (സെക്രട്ടറി കെ.എം.സി.സി), യാസീൻ മന്നാനി (പ്രസിഡണ്ട് എസ്.കെ.എസ്.എസ്.എഫ്) എന്നിവർ സംസാരിച്ചു. അയ്യൂബ് സാഹിബ്,നസീർ ചന്ദേര ,സാദിഖലി റഹ്മാനി, ഷെരീഫ് ഹുദവി, ആഷിക് സൈഫ് എന്നിവർ നേതൃത്വം നൽകി. കാസർകോട് ജില്ല ജനറൽ സെക്രട്ടറി ശംസുദ്ദീൻ ബായാർ സ്വാഗതവും ട്രഷറർ ജുറൈജ് ചന്ദേര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.