അബൂദബി: മാർച്ച് 14 മുതൽ 21 വരെ യു.എ.ഇ ആതിഥ്യം വഹിക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ ഇന്ത്യ 350 മെഡൽ വരെ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സംഘത്തെ നയിക്കു ന്ന സ്പെഷൽ ഒളിമ്പിക്സ് ഭാരത് നാഷനൽ സ്പോർട്സ് ഡയറക്ടർ വിക്ടർ ആർ. വാസ്. ഇ ന്ത്യൻ ടീമിെൻറ പരിശീലനവും ഒരുക്കവും വിലയിരുത്തിയാണ് ഇൗ പ്രതീക്ഷ പുലർത്തുന്നത െന്നും ഗൾഫ് മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സ്പെഷൽ ഒളിമ്പിക്സിൽ പെങ്കടുക്കാൻ 284 കായികതാരങ്ങളും 71 പരിശീലകരുമാണ് ഇന്ത്യയിൽനിന്ന് എത്തിയിട്ടുള്ളത്. ഒഫീഷ്യലുകളടക്കം ഇന്ത്യൻ സംഘത്തിൽ 370 പേരുണ്ടെന്നും വിക്ടർ ആർ. വാസ് വ്യക്തമാക്കി.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
സ്പെഷൽ ഒളിമ്പിക്സിൽ ഇതുവരെ എന്തൊക്കെയാണ് ഇന്ത്യയുടെ നേട്ടങ്ങൾ.
-1987 മുതൽ സ്പെഷൽ ഒളിമ്പികസ് വേൾഡ് ഗെയിംസിൽ സ്വർണം, വെള്ളി, വെങ്കലം ഉൾപ്പെടെ ഇന്ത്യ 1135 മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2015ൽ യു.എസ്.എയിൽ നടന്ന സ്പെഷൽ ഒളിമ്പിക്സിൽ 61 സ്വർണവും 65 വെള്ളിയും 121 വെങ്കലവും ഉൾപ്പെടെ ടീമിെൻറ മൊത്തം മെഡൽ 247 ആണ്.
എങ്ങനെയാണ് സ്പെഷൽ ഒളിമ്പിക്സിലേക്ക് കായികതാരങ്ങളുടെ തെരഞ്ഞെടുപ്പ്.
^ സ്പെഷൽ ഒളിമ്പിക്സ് കായിക പരിപാടികൾ നടത്തുന്നതിന് സ്പെഷൽ ഒളിമ്പിക്സ് ഇൻറർനാഷനൽ അംഗീകരിച്ച ദേശീയ സ്പോർട്സ് ഫെഡറേഷനാണ് സ്പെഷൽ ഒളിമ്പിക്സ് ഭാരത്. കേന്ദ്ര യുവജനകാര്യ^കായിക മന്ത്രാലയത്തിെൻറ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബൗദ്ധിക പരിമിതികളുള്ള വ്യക്തികൾക്ക് വേണ്ടി സ്പെഷൽ ഒളിമ്പിക്സ് ഭാരത് കായിക വികസന പദ്ധതികൾ നടപ്പാക്കി വരുന്നു. സ്പെഷൽ ഒളിമ്പിക്സ് ഇൻറർനാഷനലിെൻറ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. ദേശീയ കായികമേള സംഘടിപ്പിച്ച് ഒാേരാ ഇനത്തിലും സാധ്യതയുള്ളവരെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലന ക്യാമ്പുകൾ നടത്തും. ഇൗ ക്യാമ്പുകളിലെ മികവ് വിലയിരുത്തിയാണ് സ്പെഷൽ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കുന്നത്.
ഇന്ത്യയിൽ ബൗദ്ധിക പരിമിതി നേരിടുന്ന ഭൂരിപക്ഷം പേർക്കും ദേശീയ കായികമേളയിൽ പെങ്കടുക്കാൻ സാധിക്കാതെ വരുന്നുണ്ടോ?
- സ്പെഷൽ ഒളിമ്പിക്സ് ഭാരതിൽ 14 ലക്ഷത്തിലധികം കായികതാരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ സംഖ്യയാണ്. ഒാരോ സ്പെഷൽ ഒളിമ്പിക്സിലും ഒാരോ ഇനത്തിലും പുതിയ കായികതാരങ്ങൾക്ക് അവസരം നൽകാനാണ് ഞങ്ങൾ പ്രയത്നിക്കുന്നത്. കാരണം സ്പെഷൽ ഒളിമ്പിക്സിലെ പങ്കാളിത്തം അവരെ സംബന്ധിച്ച് ജീവിതം ഗുണപരമായി മാറ്റിമറിക്കുന്ന അനുഭവമാണ്.
ബൗദ്ധിക പരിമിതി നേടുന്നവരുടെ ഉന്നമനത്തിന് ഇന്ത്യയിൽ മികച്ച പ്രോത്സാഹനം ലഭിക്കുന്നുണ്ടോ.
-ബൗദ്ധിക പരിമിതിയുള്ളവരെ ഉൾക്കൊള്ളുന്നതിൽ ഇന്ത്യൻ സർക്കാർ നൽകുന്ന പിന്തുണ മികച്ച മാതൃകയാണ്. അതേസമയം, പൊതുജനങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച അവബോധം ഇനിയും ഉയർത്തേണ്ടതുണ്ട്. ഇതിനായുള്ള നടപടികളിലും ഇന്ത്യയെ ബൗദ്ധിക പരിമിതിയുള്ളവർക്ക് യഥാർഥ സൗഹൃദ രാജ്യമാക്കുന്നതിലും മാധ്യമങ്ങൾ, കോർപറേറ്റുകൾ, പൊതജനങ്ങൾ എന്നിവരുടെ സംഭാവനകൾ പ്രതീക്ഷിക്കുകയാണ്. ബോധവത്കരണം വ്യാപകമാക്കിയാൽ ജനങ്ങളുടെ സ്വീകാര്യതയിലും മനോഭാവത്തിലും മാറ്റം വരും. ഇത്തരത്തിൽ ബോധവത്കരണം വ്യാപിപ്പിക്കാനുള്ള വലിയ അവസരം സൃഷ്ടിക്കുകയാണ് സ്പെഷൽ ഒളിമ്പിക്സ്.
- യു.എ.ഇയിൽ ടീമിന് ലഭിച്ച സ്വീകരണത്തെ കുറിച്ച് എന്താണ് അഭിപ്രായം
ആതിഥേയത്വത്തിെൻറ ഉയർന്ന തലം പ്രകാശിപ്പിച്ച സ്വീകരണമാണ് യു.എ.ഇ ഒരുക്കിയത്. ഇത്തിഹാദ് എയർവേസ് ജീവനക്കാരുടെ സേവനം ഇതിൽ പ്രത്യേകം എടുത്തു പറയണം. എല്ലാ ടീമംഗങ്ങളും വളരെ ഹൃദ്യമായാണ് സ്വീകരിക്കപ്പെട്ടത്. അതിനാൽ എല്ലാവർക്കും സന്തോഷകരമായ അനുഭവമാണ് യു.എ.ഇ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.