സൗത്ത് കാര്‍ണിവല്‍ പുതുവത്സര പരിപാടിയിൽ പങ്കെടുക്കാനെത്തിയ റാപ് സംഗീതജ്ഞൻ
ഡാബ്സി ഉൾപ്പെടെയുള്ളവർ ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ
ദുബൈ: ജാസി ഗിഫ്റ്റ്, ഡാബ്സി ഉള്‍പ്പെടെ പ്രമുഖ സംഗീത കലാകാരന്മാര് അണിനിരക്കുന്ന പുതുവത്സരാഘോഷ പരിപാടി ബുധനാഴ്ച ദുബൈയില്‍ അരങ്ങേറും. വൈകീട്ട് നാല് മുതല്‍ സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ ‘സൗത്ത് കാര്‍ണിവല്‍ ദുബൈ 2025’ എന്ന പേരിലാണ് ആഘോഷം. യു.എ.ഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷമായിരിക്കും സൗത്ത് കാര്‍ണിവല്‍ എന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിന് കാര്‍ണിവലിന് സമാനമായ രീതിയിലായിരിക്കും സൗത്ത് കാര്‍ണിവല്‍ ഒരുക്കുക. തത്സമയ നൃത്ത, സംഗീത പരിപാടിക്ക് പുറമെ ദക്ഷിണേന്ത്യന്‍ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. പുതുവര്‍ഷാഘോഷത്തില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഒത്തുചേരാന്‍ കാര്‍ണിവലിലൂടെ അവസരമൊരുങ്ങും.
21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. സാധുവായ ഐഡി ആവശ്യമാണ്. പ്ലാറ്റിനം ലിസ്റ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. വൈകീട്ട് 3.30ഓടെ പ്രവേശനം അനുവദിച്ച് തുടങ്ങും. ഏതാണ്ട് എട്ടായിരം പേരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും സംഘാടകരായ തഗ്ഗ് ഇവന്റ്സ് ഉടമകളായ ആതിര ജയന്, ഷാസ് മുഹമ്മദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.