സോണിയ ശ്യാം
ദുബൈ: ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 10 യു.എ.ഇ ടാലന്റ് ഹണ്ടിൽ വിജയിയായി സോണിയ ശ്യാം. യു.എ.ഇയിലെ മികച്ച മലയാളി ഗായകരെ തെരഞ്ഞെടുക്കുന്നതിനുള്ള സ്റ്റാർ സിങ്ങർ പ്രോഗ്രാമിലെ നൂറുകണക്കിന് എൻട്രികളിൽനിന്ന് ഓഡിഷനിലൂടെയാണ് തൃശൂർ സ്വദേശിനിയായ സോണിയയെ വിധികർത്താക്കൾ തെരഞ്ഞെടുത്തത്.
വിജയിക്ക് കൊച്ചിയിലേക്കുള്ള യാത്രയും താമസ സൗകര്യവും, സ്റ്റാർ സിങ്ങർ സീസൺ 10 ഷോയിൽ കെ.എസ്. ഹരിശങ്കർ, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പാടാനുള്ള അപൂർവ അവസരവുമാണ് സമ്മാനം. ‘യു.എ.ഇ.യിൽ നടന്ന ഓഡിഷൻ റൗണ്ടുകൾക്ക് ശേഷം മത്സരത്തിൽ വിജയിച്ച് സ്റ്റാർ സിംഗർ സീസൺ 10ലെ വിധികർത്താക്കളുടെയും മത്സരാർഥികളുടെയും മുന്നിൽ പാടാൻ കഴിയുകയും ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്’ - ദുബൈയിൽനിന്നുള്ള സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.