ദുബൈ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരത്തിന് സോണിയ ഷിനോയ് പുൽപാട്ട് അർഹയായി. ഈ വർഷവും കഴിഞ്ഞവർഷവുമായി ലഭിച്ച 72 കൃതികളിൽനിന്നാണ് സോണിയ ഷിനോയ് പുൽപാട്ടിെൻറ 'ആകയാൽ സാക്ഷ്യപ്പെടുത്തുന്നു' എന്ന കവിത തിരഞ്ഞെടുക്കപ്പെട്ടത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. മഹാകവി കുമാരനാശാെൻറ 149ാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി 26ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.