വെള്ളക്കെട്ടുകൾക്ക് പരിഹാരം; 10.9 കോടി ദിർഹം ചെലവിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കാൻ അജ്മാൻ

അജ്മാന്‍: 10.9 കോടി ചിലവില്‍ എമിറേറ്റിലെ നിരവധി സുപ്രധാന മേഖലകളിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖലകളും പമ്പിങ്​ സ്റ്റേഷനുകളും വികസിപ്പിക്കുന്നതിനായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ്. അടിസ്ഥാന സൗകര്യ സന്നദ്ധത വർധിപ്പിക്കുന്നതിനൊപ്പം ഡ്രെയിനേജ് ശൃംഖലകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തും. അതുവഴി വെള്ളക്കെട്ടുകള്‍ കുറക്കുന്നതിനും താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.

എമിറേറ്റിന്‍റെ ആകർഷണീയതയും ജീവിത നിലവാരവും വർധിപ്പിക്കുന്ന ആധുനിക അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന അജ്മാൻ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് ഇത്. സുപ്രധാന മേഖലകളിൽ പദ്ധതികൾ നടപ്പാക്കാൻ വകുപ്പ് തിരഞ്ഞെടുത്തതായി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ്​ സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എഞ്ചിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി വ്യക്തമാക്കി. അൽ സഫിയ, ശൈഖ് സായിദ് റോഡ്, സിറ്റി സെന്‍റർ പ്രദേശങ്ങളിലെ പമ്പിങ്​ സ്റ്റേഷനുകളുടെയും സംയോജിത മഴവെള്ള ഡ്രെയിനേജ് ശൃംഖലകളുടെയും നിർമാണം പദ്ധതികളിൽ ഉൾപ്പെടുന്നു.

ഇത് ഡ്രെയിനേജ് ശൃംഖലയുടെ ശേഷി വർധിപ്പിക്കും. കനത്ത മഴക്കാലത്ത് വലിയ അളവിൽ മഴവെള്ളം കൈകാര്യം ചെയ്യാനുള്ള കഴിവ് വർധിപ്പിക്കുകയും ചെയ്യും. അൽ സഫിയ പ്രദേശത്ത് ഒരു സ്റ്റോം വാട്ടർ ഡ്രെയിനേജ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള പദ്ധതി വകുപ്പ് തുടർന്നും നടപ്പിലാക്കുന്നുണ്ടെന്ന് ഡോ. എം. ബിൻ ഉമൈർ കൂട്ടിച്ചേർത്തു. 22.5 ദശലക്ഷം ദിർഹം ചെലവിൽ അജ്മാൻ ക്രീക്കിലേക്ക് ശേഖരിക്കുന്ന വെള്ളം പുറന്തള്ളുന്നതിനായി ഒരു പമ്പിങ്​ സ്റ്റേഷനും ഒരു പ്രധാന പൈപ്പ്‌ലൈനും നിർമിക്കും. പദ്ധതി ശൃംഖലയുടെ ആകെ നീളം ഏകദേശം അഞ്ചു കിലോമീറ്ററാണ്.

Tags:    
News Summary - Solution to waterlogging; Ajman to develop stormwater drainage network at a cost of 109 million dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.