അബൂദബി: സമൂഹമാധ്യമത്തിലൂടെ അവഹേളനം നടത്തിയ യുവതിയോട് 20,000 ദിര്‍ഹം രണ്ടു സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്കാന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കേസസ് കോടതി ഉത്തരവിട്ടു. യുവതിയുടെ നടപടിക്കെതിരെ രണ്ടു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. പ്രതിയുടെ പ്രവർത്തനത്തിലൂടെ തങ്ങള്‍ക്ക് മാനഹാനി സംഭവിച്ചുവെന്ന് ഇരുവരും പരാതിയില്‍ ചൂണ്ടിക്കാട്ടി.
51,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇരുവരും കേസ് നല്‍കിയത്. തങ്ങളുടെ കോടതിച്ചെലവ് പ്രതിയില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. ആദ്യം ക്രിമിനല്‍ കോടതി പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാര്‍ നഷ്ടപരിഹാര ആവശ്യവുമായി സിവില്‍ കേസ് ഫയല്‍ ചെയ്തത്. പ്രതിയുടെ ചെയ്തി പരാതിക്കാര്‍ മാനസിക ബുദ്ധിമുട്ടുകള്‍ക്കും സല്‍പ്പേരിന് കളങ്കവും വരുത്തിയെന്ന് സിവില്‍ കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കോടതി പ്രതിയോട് പരാതിക്കാര്‍ക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധിച്ചത്. പരാതിക്കാരുടെ കോടതിച്ചെലവ് പ്രതി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.