അജ്മാനില് നടന്ന എസ്.എന്.ഡി.പി സേവനം യു.എ.ഇ നേതൃസംഗമം
എസ്.എന്.ഡി.പി സേവനം യു.എ.ഇ നേതൃസംഗമം
ഷാര്ജ: എസ്.എന്.ഡി.പി സേവനം യു.എ.ഇ നേതൃ സംഗമം അജ്മാനില് നടന്നു. തുമ്പെ മെഡിക്കല് യൂനിവേഴ്സിറ്റി ഹാളില് നടന്ന സംഗമം എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഓണ്ലൈനില് ഉദ്ഘാടനം ചെയ്തു.
യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന് ബിന് മുബാറക് അല് നഹ്യാന് മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എസ്.എന്.ഡി.പി യോഗം സേവനം യു.എ.ഇ സെന്ട്രല് കമ്മിറ്റി സംവിധാനം ഇനിയുണ്ടാകില്ലെന്ന് യു.എ.ഇയിലെ എട്ട് എസ്.എന്.ഡി.പി യൂനിയനുകളുടെ ഭാരവാഹികള് സംബന്ധിച്ച യോഗത്തില് അദ്ദേഹം പറഞ്ഞു. എസ്.എന്.ഡി.പി യോഗം നിബന്ധനകള്ക്ക് അനുസൃതമായി ശാഖ-യൂനിയന് എസ്.എന്.ഡി.പി യോഗം ഘടനയിലായിരിക്കും യു.എ.ഇയിലെ ഭാവി പ്രവര്ത്തനമെന്നും വെള്ളാപ്പള്ളി തുടര്ന്നു. യു.എ.ഇ കോഓഡിനേറ്ററും പന്തളം യൂനിയന് പ്രസിഡന്റുമായ അഡ്വ. സിനില് മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു.
ശ്രീധരന് പ്രസാദ് സ്വാഗതവും സാജന് സത്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.