Posted On
date_range Updated On
date_range എസ്.എന്‍.ഡി.പി കലാമത്സരവും സെമിനാറും
അജ്മാന്: അടുത്തമാസം നടക്കുന്ന ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി സേവനം യു.എ.ഇയില്‍ നടത്തി വരുന്ന കലാ സാഹിത്യ മത്സരങ്ങളുടെ ഫൈനല്‍ ഞായറാഴ്ച അജ്മാന് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും.
അനുബന്ധമായി മൂന്ന് മണിക്ക് ദുബൈ മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ നിര്‍മിത ബുദ്ധി, റോബോട്ടിക് എന്‍ജിനീയറിങ് വിഷയങ്ങളില്‍ സെമിനാറും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവേശനം സൗജന്യം. ഫെബ്രുവരി 15ന് അജ്മാന് കൾചറല്‍ സെന്ററിലാണ് യു.എ.ഇ എസ്.എന്‍.ഡി.പി സേവനത്തിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരി തീര്‍ഥാടനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.