ദുബൈ: പൊതുജനങ്ങളിൽ കായികാഭിനിവേശവും ശാരീരികക്ഷമതയും വർധിപ്പിക്കാൻ ദുബൈ മുൻസിപ്പാലിറ്റി അൽ ഖവാനീജിൽ സ്ഥാപിച്ച ആദ്യ സ്മാർട്ട് ട്രാക്കിന് വൻ പ്രതികരണം. ഇവിടെ ഒാടാനും സൈക്കിൾ ചവിട്ടാനുമെത്തുന്നവരുടെ എണ്ണംനാൾക്കുനാൾ വർധിക്കുകയാണ്. കായിക പരിശീലനം പൗരന്മാരുടെ നിത്യ ജീവിതത്തിെൻറ ഭാഗമാക്കാനുദ്ദേശിച്ചാണ് സ്മർട്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നവരെ കാണുേമ്പാൾ കൂടുതൽ പേർ ആകൃഷ്ടരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബൈ മുൻസിപ്പാലിറ്റിയുടെ പബ്ലിക് പാർക്ക് ആൻറ് ഹോർട്ടികൾച്ചർ വകുപ്പ് ഡയറക്ടർ. മുഹമ്മദ് അബ്ദുൽറഹ്മാൻ അൽ അവാദി പറഞ്ഞു. കാലാവസ്ഥ, എത്ര പേർ വ്യായാമം ചെയ്യുന്നുണ്ട്, എത്ര കലോറി കുറഞ്ഞു തുടങ്ങിയ വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. 2000 പേരുടെ വിവരങ്ങൾ ഇവിടെ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തവർഷം പകുതിയോടെ ഇത്തരം ട്രാക്കുകൾ ദുബൈയിലുടനീളമുള്ള പാർക്കുകളിൽ സ്ഥാപിക്കും. നിലവിൽ 10 സൈക്ലിംഗ് ട്രാക്കുകളും 40 സ്പോർട്സ് ട്രാക്കുകളുമാണ് ഇവിടെയുള്ളത്. വിവിധ പാർക്കുകളിലായി വ്യായാമത്തിനുള്ള 212 ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സ്മാർട് ട്രാക്കുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ദുബൈ ഹെൽത്ത് അതോറിറ്റിയും ദുബൈ സ്പോർട്സ് കൗൺസിലും ഭാവിയിൽ കായിക മേളകൾ സംഘടിപ്പിക്കുക. ചില ട്രാക്കുകൾ വളരെക്കുറച്ച് പേർ മാത്രമെ ഉപയോഗിക്കുന്നുള്ളൂവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ കുടുതൽ പേരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. ബർഷ പാർക്കിലാണ് അടുത്ത സ്മാർട്ട് മീറ്റർ സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.