സ്മാര്‍ട്ട് ഡ്രൈവര്‍ ഇന്സ്പെക്ഷന് പ്രോഗ്രാം റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് നുഐമി അവതരിപ്പിക്കുന്നു
Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ സ്മാര്‍ട്ടായി ഡ്രൈവിങ് ടെസ്റ്റ്
റാസല്‍ഖൈമ: ‘സ്മാര്‍ട്ട് ഡ്രൈവര്‍ ഇന്സ്പെക്ഷന് പ്രോഗ്രാം’ അവതരിപ്പിച്ച് റാക് പൊലീസ്. ഡ്രൈവര്‍ പരീക്ഷ ലളിതവും സമയനഷ്ടമില്ലാതെയും കുറ്റമറ്റതാക്കുകയെന്നതുമാണ് പുതുതായി അവതരിപ്പിച്ച സ്മാര്‍ട്ട് സ്ക്രീനിങ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് വെഹിക്കിള്‍സ് ആൻഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. റിസല്‍ട്ടുകള്‍ ടെക്സ്റ്റ് മെസേജ് വഴി സ്മാര്‍ട്ട് സ്ക്രീനിലെത്തിക്കുകയും ഇവിടെനിന്ന് തത്സമയം ഉപഭോക്താവിലേക്കെത്തുന്നതുമാണ് പുതിയ സ്മാര്‍ട്ട് പ്രോഗ്രാം. വെഹിക്കിള്‍സ് ആൻഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് വകുപ്പ് രൂപകൽപന ചെയ്ത നൂതന സ്മാര്‍ട്ട് പ്രോഗ്രാം പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.