ദുബൈ: പുതിയ അക്കാദമിക വർഷം സ്കൂൾ ഗതാഗത സേവനം ആർ.ടി.എയുടെ ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) വിപുലപ്പെടുത്തി. 17 സ്കൂളുകളിലേക്കായി 368 സ്മാർട്ട് ബസുകളാണ് ഇൗ വർഷം കോർപറേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 14 സ്കൂളുകളിലേക്കായി 270 ബസുകളുണ്ടായിരുന്നത്.പരിസ്ഥിതി സൗഹൃദവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും വിദഗ്ധ പരിശീലനം ലഭിച്ച ഡ്രൈവർമാരും സൂപ്പർവൈസർമാരും ഉൾപ്പെട്ടതുമാണ് ഡി.ടി.സി തയാറാക്കിയ സ്മാർട്ട് ബസുകൾ. ഡി.ടി.സി കൺട്രോൾ സെൻററുമായി ബന്ധിപ്പിച്ച കാമറകൾ ബസിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഇതുവഴി ബസിലിരിക്കുേമ്പാഴും കയറുേമ്പാഴും ഇറങ്ങുേമ്പാഴും കുട്ടികളെ നിരീക്ഷിക്കാൻ സാധിക്കും. സ്കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കുന്നതിന് രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കുന്ന സ്മാർട്ട് ആപ്ലിക്കേഷനും ഡി.ടി.സി സ്കൂൾ ബസുകൾ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതും തിരിച്ചുപോരുന്നതുമായ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ രക്ഷിതാക്കൾക്ക് ലഭ്യമാകുന്ന ജി.പി.എസ് സാറ്റലൈറ്റ് സംവിധാനവുമുണ്ട്. പുതിയ സാേങ്കതിക വിദ്യ ഉൾപ്പെടുത്തി ബസിൽ വിദ്യാർഥികളുെട സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ബസിെൻറ എൻജിൻ ഒാഫാക്കുന്ന സ്വിച്ച് പിൻഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാൽ ബസ് ഒാഫാക്കാൻ ഡ്രൈവർക്ക് പിൻവശത്തേക്ക് നടക്കണം. ഇൗ സമയത്ത് ബസിൽ കുട്ടികളാരും ഇല്ലെന്ന് ഉറപ്പുവരുത്താൻ സാധിക്കും. ൈഡ്രെവർ വാതിലടച്ച് പുറത്തു പോകുേമ്പാൾ കുട്ടികൾ ബസിൽ കുടുങ്ങാതിരിക്കാനാണ് ഇൗയൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഡി.ടി.സി സ്കൂൾ ബസ് ആപ്ലിക്കേഷൻ സേവനത്തിൽ ചേരാൻ സ്കൂളുകൾക്ക് കസ്റ്റമർ കെയറുമായി (80088088) ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി. എട്ട് സ്കൂളുകളിലേക്ക് 17 ബസുകൾ ഏർപ്പെടുത്തി 2015^16 അക്കാദമിക വർഷമാണ് സ്കൂൾ ഗതാഗത സേവനം ഡി.ടി.സി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.