ദുബൈ: കുട്ടികളുടെ ജനപ്രിയ വസ്ത്രബ്രാൻറായ സ്മാർട്ട് ബേബി പുതിയ സ്റ്റോർ ദേറ സിറ്റി സെൻററിൽ 27ന് ആരംഭിക്കും.വിശാലമായ ഷോറൂം കുട്ടികൾക്കും രക്ഷിതാക്കൾക്കും അതി സന്തുഷ്ടമായ ഷോപ്പിങിന് സൗകര്യപ്രദമായി മാറും. കുട്ടികൾക്ക് വേണ്ട എല്ലാ വിധം വസ്ത്രങ്ങൾക്കുമൊപ്പം മറ്റു സാമഗ്രികൾ കൂടി ഒരേ ഇടത്ത് ഒരുക്കുന്നുവെന്ന പ്രത്യേകതയും സ്മാർട്ട് ബേബിയുടെ ദേറ സിറ്റി സെൻറർ ഷോറൂമിനുണ്ടാവും. ഉദ്ഘാടന ദിവസവും പിറ്റേന്നും അത്യപൂർവമായ ഒരു സമ്മാന പദ്ധതിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 999 ദിർഹമിന് ഷോപ്പ് ചെയ്യുന്നവർക്ക് 1238 ദിർഹം വിലയുള്ള സൈക്കിളും 399ദിർഹമിന് ഷോപ്പ് ചെയ്യുന്നവർക്ക് 348 ദിർഹമിെൻറ ബൈസിക്കിളും സൗജന്യമായി ലഭിക്കും. ഒക്ടോബർ ഏഴുവരെ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്കെല്ലാം സൗജന്യമായി ഡഫിൾ ബാഗ് നൽകും. യു.എ.ഇയിലെ റീെട്ടയിൽ ഗ്രൂപ്പുകളിൽ പ്രമുഖരായ സഫീർ ഗ്രൂപ്പിനു കീഴിൽ 2003ൽ ആരംഭിച്ച സ്മാർട്ട് ബേബി ബ്രാൻറിന് വാഫിമാൾ, സഹാറ െസൻറർ, സെഞ്ചുറി മാൾ, സഫീർ മാൾ എന്നിവിടെ അടക്കം യു.എ.ഇയിൽ 40 സ്റ്റോറുകളുണ്ട്. കുരുന്നുകൾക്ക് മുതൽ കൗമാരക്കാർക്കു വരെ അനുയോജ്യമായ എല്ലാവിധ വസ്ത്രങ്ങളും ലഭ്യമാണ്. www.smartbaby.ae സൈറ്റ് മുഖേനയും സൗകര്യപ്രദമായ ഷോപ്പിങ് സാധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.