ഷാർജ: കിഡ്സ് ഫാഷൻ സ്റ്റോർ ‘സ്മാർട്ട് ബേബി’യുടെ പുതിയ ബ്രാഞ്ചിന് സുയൂഹ് മാളിൽ തുടക്കമായി. ഷാർജയിലെ അൽ സുയൂഹ് പ്രദേശത്ത് താമസക്കാർക്ക് കുട്ടികളുടെ മികച്ച ഫാഷൻ ഉൽപന്നങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
യു.എ.ഇയിലെ ശ്രദ്ധേയമായ കിഡ്സ് ഫാഷൻ ബ്രാൻഡായ സ്മാർട്ട് ബേബിയുടെ പുതിയ ഷോറൂമിൽ ഏറ്റവും പുതിയ ട്രൻഡിന് അനുസരിച്ച ഡിസൈനിലുള്ള കലക്ഷനുകളുണ്ട്. വസ്ത്രങ്ങൾ, ബേബി ബേസിക്സ്, സ്കൂൾ ഉൽപന്നങ്ങൾ, നവജാത ശിശുക്കൾക്കും 14 വയസ്സുവരെയുള്ള കുട്ടികൾക്കും ആവശ്യമായ വസ്തുക്കൾ എന്നിവ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങൾക്ക് കുട്ടികളോടൊപ്പം ആഹ്ലാദപൂർവം പർച്ചേസ് നടത്താവുന്ന രീതിയിലാണ് ഷോറൂം സജ്ജീകരിച്ചിട്ടുള്ളത്.സിറ്റി സെന്റർ ദേര, ബുർ ജുമാൻ, സിറ്റി സെൻറർ ഷാർജ, സിറ്റി സെൻറർ ഷിന്ദഗ, സഹാറ സെൻറർ, സെഞ്ചുറി മാൾ, സഫീർ മാൾ തുടങ്ങി യു.എ.ഇയിലെ 40ലേറെ കേന്ദ്രങ്ങളിൽ നിലവിൽ സ്മാർട്ട് ബേബി ലഭ്യമാണ്. സെപ്റ്റംബറിൽ ദുബൈ അറേബ്യൻ സെന്ററിൽ അടക്കം വരും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ഷോറൂമുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.