സ്കൈ ജ്വല്ലറിയിൽ "ഫെസ്റ്റിവൽ ഓഫ് 22" നാളെ

ദുബൈ : സ്കൈ ജ്വല്ലറിയുടെ സ്വർണ്ണഘോഷം 'ഫെസ്റ്റിവൽ ഓഫ് 22' വ്യാഴാഴ്ച നടക്കും. എല്ലാ മാസവും 22ാം തീയതി ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകി വമ്പിച്ച പർച്ചേസിനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്​. ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായി ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ നിന്നും നറുക്കെടുപ്പിലൂടെ ഒന്നര ലക്ഷത്തിന്‍റെ ഗോൾഡ് ജ്വല്ലറി വൗച്ചറുകൾ സ്വന്തമാക്കുവാൻ അവസരമുണ്ട്​. ഓരോ 500 ദിർഹത്തിന്‍റെ പർച്ചെസിലൂടെ ലഭിക്കുന്ന റാഫിൾ കൂപ്പണിൽ നിന്നും തെരഞ്ഞെടുക്കുന്ന 10 പേർക്ക് 15000 ദിർഹത്തിന്‍റെ വൗച്ചറുകൾ ആണ് സമ്മാനായി നൽകുകയെന്ന്​​ സ്കൈ ജ്വല്ലറി മാനേജിങ്ങ് ഡയറക്ടർ ശ്രീ ബാബു ജോൺ വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ പണിക്കൂലി, നല്ല കളക്ഷനുകൾ ,സൂപ്പർ ഡീൽ തുടങ്ങി ഒട്ടനവധി ഓഫറുകൾ ആണ് ഈ ദിവസത്തിൽ ഉപയോക്താക്കളെ കാത്തിരിക്കുന്നത്. .വജ്രാഭരണ പർച്ചേയ്‌സുകൾക്കു സ്പെഷ്യൽ ഡിസ്‌കൗണ്ടും ഓഫറിന്‍റെ ഭാഗമായി നൽകും. കൂടാതെ വിപുലമായ ഡിസൈനുകളും കളക്ഷനുകളും സ്കൈ ജ്വല്ലറിയുടെ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു . രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ മികച്ച ആനുകൂല്യങ്ങൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ സമയവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.

പ്രമുഖ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക്​ 3 മാസം മുതൽ 12 മാസം വരെ ഉള്ള ഈസി പെയ്​മെന്‍റ്​ പ്ലാനും ഷോറൂമുകളിൽ ലഭ്യമാണ് . പഴയ ആഭരണങ്ങൾ ഏറ്റവും കൂടുതൽ മൂല്യത്തോടൊപ്പം മാറ്റി പുതിയ സ്വർണ്ണാഭരണങ്ങൾ എടുക്കുവാനുള്ള സുവർണ്ണാവസരവും ജ്വല്ലറി ഒരുക്കിയിരിക്കുന്നു. സ്വർണ്ണ നാണയങ്ങൾക്ക്​ പണിക്കൂലി സൗജന്യമാക്കിയുണ്ട്​. ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങൾ സ്​കൈ ജ്വല്ലേഴ്​സ്​ ഉപയോക്​താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

Tags:    
News Summary - Sky Jewellery Gold Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.