ഷാര്‍ജയില്‍ നടന്ന കലോപ്സിയ 2025 ചടങ്ങില്‍നിന്ന്
ഷാർജ: യു.എ.ഇ റേഞ്ച് എസ്.കെ.എസ്.ബി.വിയുടെ ആഭിമുഖ്യത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള യു.എ.ഇയിലെ 24 മദ്റസകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി ‘അറിവ്, അദബ്, സമർപ്പണം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രതിഭാ ശാക്തീകരണ പരിപാടിയായ കലോപ്സിയ 2025 വിദ്യാർഥികൾക്ക് നവ്യാനുഭൂതി പകർന്നു.
ഷാർജ മുബാറക്ക് സെന്ററിൽ റേഞ്ച് പ്രസിഡന്റ് കെ.എം. കുട്ടി ഫൈസി അച്ചൂർ അധ്യക്ഷത വഹിച്ചു. ഷാർജ ദഅ് വ സെന്റർ ജനറൽ സെക്രട്ടറി ചേലേരി അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. അൽ ഇബ്തിസാമ സെന്റർ പ്രിൻസിപ്പൽ ഇർഷാദ് ആദം ഷാർജ മുഖ്യാതിഥിയായി. ഫൈനൽ ഫോക്കസ്, മാസ്റ്ററി ഹവർ, സീഡ്സ് ഓഫ് ചേഞ്ച് എന്നീ സെഷനുകളിലെ ക്ലാസുകൾക്ക് യഥാക്രമം സഫീർ ജാറങ്കണ്ടി, സി.എ. ഷാഫി മാസ്റ്റർ, മുഹമ്മദ് അബ്ദുൽ ഗഫ്ഫാർ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ വിദ്യാർഥികളെ പ്രതിനിധീകരിച്ച് ഭോപലിൽ നടന്ന നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുത്ത് പ്രോമിസിങ് പ്രോജക്ട് അവാർഡ് നേടിയ ദുബൈ സുന്നി സെന്റർ മദ്റസ വിദ്യാർഥി മുഹമ്മദ് ഹംദാൻ ബിൻ അബ്ദുല്ലയെ ആദരിച്ചു. ഷാർജ ദഅ് വ സെന്റർ പ്രസിഡന്റ് അഹ്മദ് സുലൈമാൻ ഹാജി, അബ്ദു റസാഖ് വളാഞ്ചേരി, ഷൗക്കത്തലി മൗലവി ദൈദ്, അബ്ദുറഷീദ് ദാരിമി റാസൽഖൈമ, ശാക്കിർ ഹുദവി ഫുജൈറ, അശ്റഫ് ദേശമംഗലം, അബ്ദുൽ ഹകീം ഷാർജ, അബ്ദുൽ കരീം ഫൈസി അജ്മാൻ, മുജീബുറഹ്മാൻ ചിത്താരി അൽ നഹ്ദ എന്നിവരും സ്വദർ ഉസ്താദുമാരും എസ്.കെ.എസ്.എസ്.എഫ് ഷാർജ സ്റ്റേറ്റ് കമ്മിറ്റി നേതാക്കളും പങ്കെടുത്തു. എസ്.ബി.വി ചെയർമാൻ അബ്ദു ലത്തീഫ് അൻവരി ബനിയാസ് സ്വാഗതവും ഷാർജ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി ജോ. സെക്രട്ടറി അഫ്സൽ കോഴിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.