ദുബൈ: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ദുബൈയിൽ നടക്കുന്ന സെന്റനറി സെലിബ്രേഷൻ ഒാഫ് ഹിസ്റ്റോറിക് മീറ്റിങ് ആൻഡ് കൾചറൽ ഹാർമണി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഗൾഫ് മേഖലകളിൽ പ്രവർത്തിക്കുന്ന 25ലേറെ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് കൾചറൽ ഹാർമണി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വൈകീട്ട് ആറിന് ദേര ക്രൗൺപ്ലാസയിലാണ് പരിപാടി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ കേരള വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ ഹാർമണി ഉദ്ഘാടനം ചെയ്യും. തിബത്തൻ ബുദ്ധമതസന്യാസി ഗ്യാൽവാങ് കർമപ, ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വൈദികൻ റവ. ഫാ. അജു അബ്രഹാം, സിഖ് ജ്യോതിഷി ആചാര്യ സത്വീന്ദർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
കെ.ആർ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഡോ. കണ്ണൻ രവി, ഇവന്റ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ കെ.ജി. ബാബുരാജൻ (ബഹ്റൈൻ), സിനിമാതാരം ദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജല, പരിസ്ഥിതി വകുപ്പ് മുൻ മന്ത്രി ഡോ. മുഹമ്മദ് എസ്. അൽ കിന്ദി, മേജർ ഉമർ അൽ മർസൂഖി (ദുബൈ പൊലീസ്), ശൈഖ് ജുമാ ബിൻ മക്തൂം ആൽ മക്തൂം ഓഫിസ് എക്സിക്യൂട്ടിവ് ഡയറക്ടർ യഅ്ഖൂബ് അൽഅലി, മുഹമ്മദ് മുനീർ അവാൻ, മേജർ ഡോ. സാലിഹ് ജുമാ മുഹമ്മദ് ബൽഹാജ് അൽ മരാഷ്ദെ, മുഹമ്മദ് സിയാം അൽ ഹുസൈനി, ദുബൈ ഹത്ത യൂത്ത് കൗൺസിൽ അംഗം അലി സഈദ് സെയ്ഫ് അബൂദ് അൽ കഅ്ബി, യൂസുഫ് സാലിഹ്, സുൽത്താൻ മാജിദ് സയീദ് ഖാമീസ് അൽ ശുബൈസി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ സ്വാഗതവും ഇവന്റ് ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ നന്ദിയും പറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.