‘കാ​മ്പ്​ കാ ​ചാ​മ്പ്​’ 18ാമ​ത്​ സീ​സ​ൺ വി​ജ​യി​ക​ൾ

ഗാ​നാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: വി​വി​ധ തൊ​ഴി​ൽ സ​മൂ​ഹ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​നാ​ലാ​പ​ന മ​ത്സ​ര​മാ​യ ‘കാ​മ്പ്​ കാ ​ചാ​മ്പ്​’ 18ാമ​ത്​ സീ​സ​ൺ ജ​നു​വ​രി 19ന്​ ​ജ​ബ​ൽ അ​ലി​യി​ലെ നു​സു​ൽ അ​ക്ക​മ​ഡേ​ഷ​നി​ൽ ന​ട​ന്നു. സി​വി​ൽ ടെ​ക്നീ​ഷ്യ​നാ​യ ബ​ൽ​ജീ​ത്ത്​ കു​മാ​ർ ‘എ.​എ​ൽ.​ഒ സിം​ഗ​ർ ഓ​ഫ്​ സീ​സ​ൺ’ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​​പ്പോ​ൾ സ്​​പ്രേ​പെ​യി​ന്‍റ​റാ​യ പ്ര​തീ​ക്​ കു​മാ​ർ സി​ങ്, എം.​ബി. മു​ബാ​റ​ക്​ അ​ൻ​സാ​രി എ​ന്നി​വ​ർ അ​ന്താ​ക്ഷ​രി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി.

ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ജ​യി​ക​ൾ​ക്ക്​ 30,000 ദി​ർ​ഹം വി​ല വ​രു​ന്ന സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ തൊ​ഴി​ൽ സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്ന് മൂ​വാ​യി​ര​ത്തോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മൊ​ത്തം ഒ​രു ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സ​മ്മാ​ന​ങ്ങ​ളാ​ണ്​ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്.

തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലെ സം​ഗീ​ത​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നാ​യി വ​ർ​ഷാ​വ​ർ​ഷം ന​ട​ത്തു​ന്ന സം​ഗീ​താ​ലാ​പ​ന മ​ത്സ​ര​മാ​ണ്​ കാ​മ്പ്​ കാ ​ചാ​മ്പ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ലേ​ക്കാ​യി റാ​സ​ൽ​ഖൈ​മ, അ​ജ്​​മാ​ൻ, അ​ബൂ​ദ​ബി എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലാ​യി ന​ട​ത്തി​യ 64ല​ധി​കം ഓ​ഡി​ഷ​നു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

24 ക​മ്പ​നി​ക​ളി​ൽ നി​ന്നാ​ണ്​ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഓ​ഡി​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത​ത്. ഇ​വ​രി​ൽ നി​ന്നാ​ണ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Tags:    
News Summary - singing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.