അ​ല്‍ ഐ​ന്‍ ക്ല​ബ് സി​നി​മാ​സി​ൽ ഒ​രു​ക്കി​യ ‘പ്രാ​ങ്ക്’ പ്രി​വ്യൂ ഷോ ​പ്രോ​ഗ്രാം


പ്ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ്ര​സ്വ​സി​നി​മ

അ​ബൂ​ദ​ബി: പ്ര​വാ​സി​ക​ളു​ടെ മു​ൻ​കൈ​യി​ൽ നി​ർ​മി​ച്ച ‘പ്രാ​ങ്ക്’ എ​ന്ന ഹ്ര​സ്വ​സി​നി​മ ശ്ര​ദ്ധേ​യ​മാ​കു​ന്നു. 40 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ശ്രീ​നി തി​രൂ​രും സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ സു​വീ​ര​നു​മാ​ണ്. ശ്രീ​ജ ശ്രീ​നി​വാ​സാ​ണ് നാ​യി​ക. അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ഈ​യി​ടെ​യാ​ണ് ശ്രീ​ജ അ​ഭി​ന​യ​ത്തി​ൽ ശ്ര​ദ്ധേ​യ​യാ​യി​ത്തു​ട​ങ്ങി​യ​ത്. ഗാ​യി​ക​യാ​യും കോ​മ​ഡി ആ​ർ​ട്ടി​സ്റ്റാ​യും ഒ​ക്കെ ശ്രീ​ജ ശ്രീ​നി​വാ​സ് മു​മ്പേ​ത​ന്നെ അ​ര​ങ്ങു​ക​ളി​ൽ സു​പ​രി​ചി​ത​യാ​ണ്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ ആ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം മു​ര​ളി കൃ​ഷ്ണ​നും ശി​ബീ​ഷ് കെ.​ച​ന്ദ്ര​ൻ എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ച്ചു. ക​ള​റി​സ്റ്റ് -ടി​റ്റോ ഫ്രാ​ൻ​സി​സ്, ശ​ബ്ദ​മി​ശ്ര​ണം-​ബെ​യ്ദ​ർ. അ​ല്‍ ഐ​ന്‍ ക്ല​ബ് സി​നി​മാ​സി​ൽ പ്രി​വ്യൂ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി.

Tags:    
News Summary - Short film by expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.